റിയോ ഹംസ എക്സലൻസ് അവാർ‍ഡ്

22:01, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47234 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇപ്പോൾ ബ്രസീലിലുള്ള സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ വലിയ മണ്ണത്താൾ ഹംസ 2012 ൽ താൻ ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ പഠിച്ച മാതൃവിദ്യാലയമായ മാക്കൂട്ടം എ എം യു പി സ്കൂൾ സന്ദർശിച്ചിരുന്നു. വിദ്യാലയം അദ്ദേഹത്തിന് നൽകിയ സ്നേഹ നിർഭരമായ സ്വീകരണ പൊതുയോഗത്തിൽ വെച്ച് അദ്ദേഹം പ്രഖ്യാപിച്ച അവാർഡാണ് റിയോ ഹംസ എക്സലൻസ് അവാർഡ്. ശാസ്ത്ര വിഷയത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും ഈ അവാർഡ് നൽകി വരുന്നു.