ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
മലയാള വർഷം 1072 ൽ ഒരു എൽ.പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനത്തിന് സ്ഥലവും കെട്ടിടവും സംഭാവനയായി നൽകിയത് പുന്നക്കുുളം കുടുംബത്തിലെ കാരണവരായ ഈശ്വരൻ കൃഷ്ണൻ [[3]] അവർകളാണ്. 1954 ജൂൺ 17 ന് അന്നത്തെ വിദ്യഭ്യാസ വകുപ്പുമന്ത്രിയുടെ ഉത്തരവിൻ പ്രകാരം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.പ്രഭാകരൻ നായരുടെയും മുൻ എം.എൽ.എ ശ്രീ.ഡി.വിവേകാനന്ദന്റെയും ശ്രമഫലമായി 1955-56 ൽ യു.പി.എസ് അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇതിനാവശ്യമായ ഒന്നര ഏക്കർ സ്ഥലം ശ്രീ. എ പ്രഭാകരൻനായർ സംഭാവനയായി നൽകി.
1962 ൽ ഹൈസ്കൂളായും 1990 ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. 2014-15 അദ്ധ്യനവർഷം മുതൽ ഹയർസെക്കന്ററി വീഭാഗം പ്രവർത്തനം ആരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകളായി രണ്ടു ബാച്ച് പ്രവർത്തിക്കുന്നു.
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ടെക്സ്റ്റയിൽ ഡയിംഗ് & പ്രിന്റിംഗ്, ടെക്സ്റ്റയിൽ വീവിംഗ് എന്നീ രണ്ടു കോഴ്സുകൾ നടന്നു വരുന്നു. 2003-2004 ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ 5 മുതൽ 10 വരെയുള്ള സ്റ്റാൻഡേഡുകളിൽ വളരെ ഭംഗിയായി നടക്കുന്നു.
ഹൈടെക് സംവിധാനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]
പൊതുവിദ്യാഭ്യാസവകുപ്പ് എല്ലാ സ്കൂളുകളും ഹൈടെക്കാക്കിയത് ഇന്ത്യയുടെ തന്നെ വിദ്യാഭ്യാസചരിത്രത്തിലെ നാഴിക്കല്ലായിരുന്നു.കേരളത്തിൽ വിദ്യാഭ്യാസവിപ്ലവം സൃഷ്ടിച്ച ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ നമുക്കു കഴിഞ്ഞത് വളരെ സൗഭാഗ്യകരമാണ്.കൈറ്റ് അനുവദിച്ച ഹൈടെക് ഉപകരണങ്ങൾ ഏറ്റുവാങ്ങി ഫലപ്രമായ രീതിയിൽ അതു വിന്യസിക്കാൻ അന്നത്തെ സാരഥികളായിരുന്ന പി.ടി.എയും പൂർവവിദ്യാർത്ഥിസംഘടനകളും ഒന്നിച്ച് പ്രയത്നിച്ചു.ഈ ഉപകരണങ്ങൾ നാളിതുവരെ കൃത്യമായി പരിരക്ഷിച്ച് കൊണ്ട് പോകുന്നതിൽ അന്നുമുതൽ എസ്.ഐ.ടി.സിയായിരുന്ന കുമാരിരമ ടീച്ചറിന്റെ സമർപ്പണമനോഭാവം പ്രശംസനീയമാണ്.ഇപ്പോൾ ഇതിന്റെ ചുമതല എസ്.ഐ.ടി.സിയായ ലിസിടീച്ചർക്കും എൽ.എസ്.ഐ.ടി.സിയായ ഡോ.ആശയ്ക്കും ലിറ്റിൽകൈറ്റ്സിലെ കുട്ടികൾക്കുമാണ്,
- ഹൈസ്കൂളിൽ പത്ത് ഹൈടെക് മുറികൾ
- ഹയർസെക്കന്ററിയിൽ ആറ് ഹൈടെക് റൂമുകൾ