(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്.നാം നടന്ന് വരുന്ന വഴിയിലും, ശ്വസിക്കുന്ന വായുവിലും, കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട് . നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് നാം അടിമപ്പെട്ട് ജീവിതം ഹോമിക്കുന്നു. ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു. ചെറുപ്പം തൊട്ട് കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരാകണം. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക, നഖം വെട്ടി വൃത്തിയാക്കുക, മുടി മുറിക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാണ് . നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക്ക് സാധനങ്ങൾ വലിച്ചെറിയാതിരിക്കുക, മലിനജലം കെട്ടികിടക്കാതിരിക്കാൻ ശ്രദ്ധിക്കുക ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാം. ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ വിലയിരുത്തുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അത്കൊണ്ട് തന്നെ നല്ല വ്യക്തിത്വമുള്ളവരായി നമ്മുക്ക് മാറാം.