എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/സയൻസ് ക്ലബ്ബ്

17:09, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/സയൻസ് ക്ലബ്ബ് എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തി കൊണ്ടുവരുവാൻ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ പഠനപ്രക്രിയകൾക്ക്‌ അനുസൃതമായ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തുന്നതിന് ശാസ്ത്രക്ലബ്ബ് പ്രവർത്തി ക്കുന്നു. സ്കുളിൽ സജ്ജീകരിച്ചിട്ടുള്ള ശാസ്ത്രലാബിൻറെയും ഹൈടെക് ക്ലാസ് മുറിയുടെയും കമ്പ്യൂട്ടർ ലാബിൻറെയും സഹായത്താൽ ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കു വാൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു. സ്കുൾ തലത്തിൽ കുട്ടിക ളുടെ ശാസ്ത്ര അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് ശാസ്ത്ര പ്രദർശന ഫെസ്റ്റിവൽ സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

ശാസ്ത്ര മേള
ശാസ്ത്ര മേള

കൊട്ടുവള്ളിക്കാട് സ്കൂളിലെ സയൻസ് ക്ലബ്, കോവിഡ് പശ്ചാത്തലത്തിൽ  ശാസ്ത്ര പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി..

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ജൂലൈ ഇരുപതാം തീയതി ഓൺലൈൻ രീതിയിൽ ഒരു ക്വിസ് മത്സരം സങ്കടിപ്പിചൂ.. ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ആയിരുന്നു മത്സരം നടത്തിയിരുന്നു. വിജയികളായ കുട്ടികൾക്ക് പ്രോത്സാഹനവും സമ്മാനങ്ങളും നൽകുകയുണ്ടായി.

2021 നവംബർ പത്താം തീയതി ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സാങ്കേതിക വിദ്യയും ശാസ്ത്രവും എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.

2022 ഫെബ്രുവരി നാലിന് സർ. ഐസക് ന്യൂട്ടൻ്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട്  എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഒരു ക്വിസ് മത്സരം നടത്തി.