എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/പൊരുതാം കൊറോണക്കെതിരെ
പൊരുതാം കൊറോണക്കെതിരെ
ലോകാരോഗ്യസംഘടന 2020-ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം.2019ഡിസംബർ 31ന് കൊറോണ എന്ന രോഗം ലോകത്ത് ഉടലെടുത്തു.കവിയ്ക്ക് തെറ്റിയില്ല.പണ്ട് വയലാർ രാമവർമ പറഞ്ഞത് പോലെ ഇന്ന് സംഭവിച്ചു. 'മനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു' കൊറോണ അല്ലെങ്കിൽ കോവിഡ്-19 എന്ന് ഓമനപ്പേരുള്ള ഒരു കുഞ്ഞൻ.നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഇവൻ അനേകം മനുഷ്യരെ കാർന്നു തിന്നു .കൊറോണക്ക് മരുന്നില്ല .എന്നാൽ പ്രതിരോധത്തിലൂടെ കോവിഡ്-19 എന്ന മഹാമാരിയുടെ കഥ കഴിക്കാം.നമ്മൾ ഈ കുഞ്ഞന്റെ വികൃതിയിൽ പതറുകയില്ല.അതിനായി നമ്മുടെ മുന്നിൽ സർക്കാരും പിന്നെ ആരോഗ്യമന്ത്രിയായ കെ.കെ.ശൈലജ ടീച്ചറുമുണ്ട്.വയലാർ പറഞ്ഞതുപോലെ മനുഷ്യൻ തെരുവുകളിലും റോഡുകളിലും ലോകമെമ്പാടും മരിച്ചു വീഴുന്നു.ആൾ ദൈവങ്ങളും ,ദൈവങ്ങളും മതങ്ങളും എല്ലാം നോക്കി നിൽക്കുന്നു. ചൈനയിലെ വുഹാൻ എന്ന കൊച്ചു നഗരത്തിന്റെ പേര് നാം അറിഞ്ഞത് കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോഴാണ്.കോവിഡ്-19 എന്ന വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ എന്ന നഗരമാണ്.ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് ഇത് ആറാമത്തെ തവണയാണ്. ലീവൻലിയാങ് ആണ് കൊറോണ എന്ന മഹാമാരിയെ ആദ്യമായി കണ്ടെത്തിയത്.ഈ കുഞ്ഞനെ കണ്ടെത്തിയപ്പോൾ സയന്റിസ്റ്റ് നിർദ്ദേശിച്ച പേര് നോവൽ കൊറോണ വൈറസ് എന്നായിരുന്നു.SARS CoV2 എന്ന വൈറസിന്റെ ജനിതക മാറ്റത്തിലൂടെ ഉത്ഭവിച്ച കൊറോണ വൈറസിനെ ഇനി പ്രതിരോധത്തിലൂടെ നമുക്ക് അതിന്റെ കണ്ണികൾ മുറിക്കാം. കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്ന് അർഥം വരുന്ന ലാറ്റിൻ വാക്കാണ് 'കൊറോണ'.രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പാൻഡെമിക് അസുഖം. കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ഗവേഷകസംഘത്തിൽ ഇന്ത്യൻ വംശജനായ എസ് എസ് വാസൻ എന്ന ശാസ്ത്രജ്ഞൻ ഉണ്ട്.കൊറോണ വൈറസ് വ്യാപനം തടയാൻ കേരളം ആരോഗ്യവകുപ്പിന്റെ 'ബ്രേക്ക് ദി ചെയിൻ ' എന്ന കാമ്പയിനിൽ നമുക്ക് പങ്കുചേരാം.ഇടക്കിടക്ക് സോപ്പുപയോഗിച്ചു ഇരുപത് സെക്കന്റ് സമയം കൈ കഴുകാം.സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ച് നമുക്ക് മുൻപോട്ടു നീങ്ങാം. കൊറോണ ബാധയെ നേരിടാൻ 2020മാർച്ച് 22ന് പ്രധാനമന്ത്രി ജനത കർഫ്യൂ ആഹ്വാനം ചെയ്തിരുന്നു.പിന്നീട് മാർച്ച് 24മുതൽ 21ദിവസം സമ്പൂർണ ലോക്ഡൗണും. വൈറസിനേക്കാൾ അപായവും അപകടവും മനുഷ്യരുണ്ടാക്കുന്ന വ്യാജ പ്രചാരണവും ,വ്യാജ വർത്തകളുമാണ്. കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾസെന്റർ ആയ ദിശ 1056-ലേക്ക് വിളിച്ച് സംശയങ്ങൾ അകറ്റാം.വ്യാജവാർത്തകളിലേക്ക് കാൽ വഴുതി വീഴാതിരിക്കുക. കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273പരീക്ഷിക്കാൻ ധൈര്യപൂർവം സ്വമേധയാ എത്തിയ ജെന്നിഫർ ഹാലെറിന് അഭിവാദ്യങ്ങൾ.ഇന്ത്യയിൽ ആദ്യമായി വൈറസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്.എന്നാൽ ആരോഗ്യവകുപ്പിന്റെ രാത്രിയും പകലും ഇല്ലാതെയുള്ള പ്രവർത്തനവും നമ്മുടെ പ്രതിരോധവും ഉണ്ടെങ്കിൽ നിപയെ തുരത്തിയത് പോലെ ഇതിനെയും തുരത്താം. കൊറോണ എന്ന മഹാമാരി നമ്മെ പലതും പഠിപ്പിച്ചു. ക്ഷേത്രങ്ങളിലും പള്ളികളിലും പോകാതെ കൈ മുത്തമിടലും വഴിപാടുകളുമില്ലാതെ ദൈവത്തോട് പ്രാർത്ഥിക്കാം.കുറച്ച് പേർ പങ്കെടുത്തു ആർഭാടങ്ങളില്ലാതെ വിവാഹങ്ങൾ വിജയപൂർവ്വം നടത്താം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കുക. പുറത്തു പോയി വന്നാൽ കൈയും കാലും കഴുകി അകത്തു കയറുക. അതിലൊടെ വ്യക്തി ശുചിത്വവും പഠിച്ചു. ലോക്ക്ഡൌൺ വന്നപ്പോൾ കർണാടകം ബോർഡർ അടച്ചപ്പോൾ കേരളത്തിലേക്ക് വരേണ്ടിയിരുന്ന പച്ചക്കറിവണ്ടികൾക്ക് വരാൻ സാധിക്കാതെ വന്നു. ഇപ്പോൾ മലയാളികൾ സ്വന്തം വീടുകളിലും, പാടത്തും ,പറമ്പിലും കൃഷി ചെയ്യാൻ തുടങ്ങി.ഇതിനു മാതൃകയാണ് എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത്.നമുക്ക് കൃഷി ചെയ്ത് ഭക്ഷണം കഴിക്കാം കേരളം വിചാരിച്ചാൽ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തത സാധ്യമാണ്.കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികളെ പറഞ്ഞുവിടണം .മലയാളികൾ പാടത്തും പറമ്പിലും ഇറങ്ങണം.മനുഷ്യൻ മാറും സാഹചര്യങ്ങൾക്കനുസരിച്ച് .ഈ മഹാമാരിയെ എല്ലാവരും വീട്ടിൽ ഇരുന്നപ്പോൾ നമ്മുടെ ഭൂമി ഒന്ന് ശാന്തമായി.വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞു.ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല .വായു മലിനീകരണം ഇല്ലാതെയായി. ഇതിൽ നിന്നൊക്കെ മനുഷ്യൻ ഒന്ന് പഠിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കാം ,വ്യക്തി ശുചിത്വം പാലിക്കാം ,ഹരിത കേരളമാക്കാം ,ഈ മഹാമാരിയുടെ കണ്ണികൾ അകത്താം .പൊരുതാം കൊറോണയോട് ......
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം |