എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ മഹാമാരി

17:09, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


കൊറോണ എന്ന മഹാമാരിയെ കൊണ്ട് ഭീതി പൂർണമായ ഒരു വർഷമായിമാറിയിരിക്കുകയാണ് 2020. ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഈ അവസരത്തിൽ പ്രതീക്ഷ തന്നുആരോഗ്യമേഖല . മേൽക്കുമേൽ കോവിഡ് ബാധിതരുടെ വർദ്ധനവ് ഏവരെയും ആശങ്ക പെടുത്തിയെങ്കിലും കേരളം സുപ്രധാന പ്രതിരോധത്തോടെ അതിജീവനത്തിന്റെ പാതയിലാണ് .ജനജീവിതം സാധാരണ നിലയിൽ എത്തിക്കാൻ ക്ഷമാപൂർവം ഇനിയും കുറേനാൾ കൂടി കാത്തിരിക്കേണ്ടിവരും എന്നാണ് ഈ സാഹചര്യത്തിൽ വ്യക്തമാവുന്നത് .ശ്വസനനാളികളെയാണ് മുഖ്യമായും ഈ വൈറസ് ബാധിക്കുക .ന്യൂമോണിയയും ജലദോഷവും ഈ രോഗത്തിന്റെ മുഖ്യ ലക്ഷണമാണ് .ഗുരുതരമായാൽ മരണംവരെ സംഭവിക്കാം പക്ഷിമൃഗാദികളിൽ നിന്നും ഈ വൈറസ് സമ്പർക്കം വഴി മനുഷ്യനിലേക്ക് സംക്രമിക്കാം . രോഗം ബാധിച്ച ആളുകളെ ഐസൊലേറ്റ് ചെയ്തും ,ഹാൻഡ്‌വാഷ് സാനിറ്റൈസെർ ,സോപ്പ് ഇവ ഉപയോഗിച്ചും രോഗം വരാതെ തടയാം .ഇന്ത്യയിൽ രോഗം തടയാൻ സാമൂഹിക അകലം പാലിച്ചും വ്യക്‌തിശുചിത്വം പാലിച്ചും ലോക്ക്ഡൗൺ നടപ്പിലാക്കുകയും ചെയ്തു . പ്രതിരോധം ആണ് ഏക മാർഗം അതോടൊപ്പം ജാഗ്രതയും .ഊണും ഉറക്കവുമില്ലാതെ ആരോഗ്യപ്രവർത്തകർ ,ഡോക്ടർമാർ നേഴ്സ്മാർ . അവരുടെ ഓട്ടപ്പാച്ചിൽ ഒരു വിജയത്തിന്റെ പൊൻവെളിച്ചത്തിനായാണ് .രോഗലക്ഷണങ്ങൾ കാണിക്കാത്തത് ആരോഗ്യരംഗം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ് .എങ്കിലും നവകേരളം എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച പദ്ധതികളിലൊന്നാണ് ആർദ്രം .പൊതുജനാരോഗ്യം ഇതാണ് ഈ പദ്ധതി യിലൂടെ ലക്ഷ്യമിടുന്നത് . എവിടെ നിന്നും വന്നുവെന്നോ എങ്ങനെ ജനങ്ങളെ ബാധിച്ചുവെന്നും യാതൊരു അറിവും ഇല്ലാതിരിക്കെ എല്ലാവരുടെയും സഹകരണ മുണ്ടെങ്കിൽ ഈ മഹാമാരിയെയും നമ്മൾ അതിജീവിക്കും , കാലമിനിയുമുരുളും പിന്നെയോരോ തളിരിനും പൂവരും , കായ്‌വരും ...നല്ല നാളെ പ്രതീക്ഷിച്ചുകൊണ്ട് ശുചിത്വം പാലിച്ചുകൊണ്ട് ,മുൻകരുതൽ എടുത്തുകൊണ്ടു നമുക്ക് മുന്നേറാം ... WE WILL BREAK THE CHAIN

കൃഷ്ണ.സി.എസ്
8A എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം