എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ഗുരു

17:09, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ഗുരു എന്ന താൾ എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ഗുരു എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുരു


ശാന്തംനിരത്തുകൾ
ഇല്ല അപകടമെങ്ങും
ഉണ്ടെല്ലാവരും വീടുകളിൽ
ക്ളാവുപിടിച്ച വിളക്കുകൾ
വീണ്ടും തിളങ്ങി
വീടുകൾ ദേവാലയമായി
ഭയം ധ്യാനത്തിന്
ശക്തി പകർന്നു
ഇല്ല അതിമോഹങ്ങൾ ഒന്നും
ഉള്ളത് സ്നേഹം മാത്രം
മതം കൈമലർത്തി
മരുന്നില്ലെന്ന് ശാസ്ത്രവും
സമ്പന്നനും ദരിദ്രനുമല്ല
വേണ്ടത് ജീവൻ മാത്രം
അങ്ങനെ ‍‍ഞാൻ ഞാനായി
മനുഷ്യൻ മനുഷ്യനായി
ഗുരുവാണെനിക്കുനീ
മറക്കില്ല കൊറോണ നിന്നെ ‍ഞാൻ.

ദേവിക കെ എം
8A എച്ച്.എം.വൈ.എസ്.എച്ച്.എസ്.കൊട്ടുവള്ളിക്കാട്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കവിത