പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ പെടുന്ന വടവന്നൂർ പഞ്ചായത്തിലെ വിദ്യാലയമാണ് ഇത് . സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാർഷിക തൊഴിൽ മേഖലയിലാണ് ഏർപ്പെട്ടിരിക്കുന്നത് . വടവന്നൂരിലെ പ്രമുഖ തറവാട്ടുകാരായ കോരാത്ത്  വാസുദേവമേനോന്റെ ഉടമസ്ഥതയിൽ ഈ വിദ്യാലയം വളരെ ചെറിയ ഒരു കെട്ടിടത്തിൽ ആണ് തുടങ്ങിയത് . നാല് ക്ലാസ്റൂമുകളിലായി ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിലായി ലോവർ പ്രൈമറി പ്രവർത്തിച്ചു വന്നു . പിന്നീട്  1958 ഇൽ  അപ്പർ പ്രൈമറി ആയി ഉയർത്തി .