എൽ എം എച്ച് എസ് വെണ്മണി/ചരിത്രം

22:30, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ലോഹിയ മെമ്മോറിയൽ ഹൈസ്കൂൾ, വെണ്മണി/ചരിത്രം എന്ന താൾ എൽ എം എച്ച് എസ് വെണ്മണി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

വെൺമണി പ്രദേശത്തെ പുരാതനമായ കല്ലമൺ മഠത്തിൽ കുടുംബം ശ്രീ. എസ്. ആർ ശർമ്മയുടെ നേതൃത്വത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ ആദരണീയനായ റാം മനോഹർ ലോഹ്യയുടെ സ്മരണാർത്ഥം സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് വെൺമണി  ലോഹ്യ മെമ്മോറിയൽ ഹൈസ്കൂൾ . 1968 ൽ യു.പി സ്ക്കൂളായി ആരംഭിച്ചു.1976 ൽ ഹൈസ്ക്കൂൾ ആയി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ.എസ് .ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 ൽ ഈ സ്ഥാപനം മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഏറ്റെടുത്ത് കാതോലിക്കേറ്റ് & എം.ഡി. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്‌മെന്റിൽ ഉൾപ്പെടുത്തി പ്രവർത്തിച്ചു വരുന്നു.അഭിവൻദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.

മാനേജ്മെന്റ്

ശ്രീ.എസ്.ആർ.ശർമ്മയാണ് ആദ്യ മാനേജർ.1994 മുതൽ കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള  കാതോലിക്കറ്റ് ആൻ‍ഡ് എം.ഡി. കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലാണ് പ്രവർത്തിക്കുന്നത്.അഭിവന്ദ്യ യുഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജർ.