Login (English) Help
കൊറോണയെന്ന മാരിയെത്തടയുവാൻ നമ്മളൊത്തുചേർന്നു കരുതലോടെ നീങ്ങണം കടയടച്ച് വീടടച്ച് സ്വസ്ഥമായിരിക്കണം കൈകഴുകി വൃത്തിയായി -, അകലെയകലെ നിൽക്കണം മരണത്തിൻ വ്യാളിയെ മനസ്സുകൊണ്ട് നേരിടാം ചടുലമാം പഥങ്ങളിൽ പതറിടാതെ പോയിടാം ഹൃത്തടങ്ങളിൽ നിറയ്കൂ സ്നേഹത്തിൻ പൊൻതിരി ഉണരുവിൻ നമ്മളീപ്പടനയിച്ചീടുവാൻ, കളയുവാൻ സമയമില്ല കൂട്ടരേ ഭീതിവേണ്ട നമ്മളിൽ കരുതലാണ് പ്രതിവിധി മരുന്നിതിന്നു വേറെയില്ല മറവിവേണ്ട കൂട്ടരേ.. തടയുവാൻ, തടുക്കുവാൻ കരുത്തരായി മാറിടൂ രാജപാതയൊക്കെയും അടച്ചു, രാജ്യമാകെ നിശ്ചലം നാളെയൊരു നല്ലദിനം കണ്ടുനമ്മളുണരണം പേടി വേണ്ട, ഭീതിവേണ്ട നമ്മളീക്കൊറോണയെ പിടിച്ചുകെട്ടി- നിർത്തിടും , നിശ്ചയം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത