സെന്റ് ജോസഫ് യു പി എസ് മയിലേലംപാറ/ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബഹുമാനപ്പെട്ട എബ്രഹാം പോണാട്ടച്ചന്റെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളും സ്വാശ്രയശീലരുമായ മൈലെള്ളാംപാറയിലെ നാട്ടുകാരുടെ പരിശ്രമഫലമായി പണിതുയർത്തപ്പെട്ട കെട്ടിടത്തിൽ മൈലെള്ളാംപാറ സെന്റ് തോമസ് പള്ളിയുടെ മാനേജ്‌മെന്റിൽ സെന്റ് ജോസഫ്‌സ് യു പി സ്‌കൂൾ മൈലെള്ളാംപാറ എന്നൊരു സ്‌കൂൾ 1983 -ൽ സർക്കാർ അനുവദിച്ചപ്പോൾ പരിശ്രമശാലികളായ ഈ നാട്ടുകാരുടെ ഒരു സ്വപ്‍നം സഫലീകൃതമായി.15-06-1983 ൽ ആണ് സ്‌കൂൾ ഉത്‌ഘാടനം ചെയ്തത്. അന്ന് പള്ളിവികാരിയും , മാനേജരും ആയ ഫാദർ മൈക്കിൾ വടക്കേടമാണ് സ്‌കൂൾ ഔപചാരികമായി ഉത്ഘാടനം ചെയ്തത്.

തുടർന്ന് സ്‌കൂൾ പ്രവർത്തനം തുടങ്ങുകയും ഘട്ടം ഘട്ടമായി ഓരോ ക്ലാസ്സുകളും ലഭിക്കുകയും ഒരു പുതിയ കെട്ടിടം പണിയുകയും ചെയ്തു. ഇപ്പോൾ ശ്രീ. ജോസഫ് പി ജെ ആണ് പ്രധാന അധ്യാപകൻ. മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്‌കൂൾ ഇന്നും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു .

പുതുപ്പാടി പഞ്ചായത്തിലെ പല സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു. പ്രധാനമായും മട്ടികുന്നു, കണ്ണപ്പൻകുണ്ട്,മൈലെള്ളാംപാറ,അടിവാരം , ഇരുപത്തിയഞ്ചു, ഇരുപത്തിയാറു,കാക്കവയൽ, വള്ളിയാട്, മണൽവയൽ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് JRC യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. കൂടുതൽ കാണുക