സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്

ആരക്കുന്നം സെന്റ് ജോർജ്ജസിൽ സ്കൂൾ പാർലമെന്റ് സമ്മേളിച്ചു

ആരക്കുന്നം സെന്റ് ജോർജ്ജസിൽ സ്കൂൾ പാർലമെന്റ് സമ്മേളിച്ചു
സ്കൂൾ പാർലമെന്റ്

മുളന്തുരുത്തി: വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധം, പൗരബോധം, നേതൃപാടവം, അച്ചടക്കം, മൗലിക അവകാശങ്ങൾ , കടമകൾ, ഉത്തര വാദിത്വബോധം എന്നിവ രൂപപ്പെടുത്തുന്നതിന് ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുത്തു. ഓരോ ഡിവിഷനിൽ നിന്നും വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് തങ്ങളുടെ പ്രതിനിധികളായി ഒരു ആൺകുട്ടിയേയും ഒരു പെൺകുട്ടിയേയും വീതം തെരഞ്ഞെടുത്തു. ക്ലാസ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവർ ചേർന്ന് സ്കൂൾ പാർലമെന്റ് ചേർന്നു. ആദ്യ പാർലമെന്റ് സമ്മേളനം സ്കൂൾ മാനേജർ സി.കെ റെജി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡറായി 9 B യിൽ പഠിക്കുന്ന ഹൃദ്യ സന്തോഷിനെയും ഡെപ്യൂട്ടി ലീഡറായി 10 Bയിൽ പഠിക്കുന്ന സയൻസാബുവിനെയും തെരഞ്ഞെടുത്തു. തുടർന്ന് സ്കൂൾ ലീഡറെ അദ്ധ്യക്ഷ പദവിയിലേക്ക് ഹെഡ് മിസ്ട്രസ് സ്വീകരിച്ചിരുത്തി. കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തെ സംബന്ധിച്ചും സ്കൂൾ തുറന്നതിന് ശേഷമുള്ള കാര്യങ്ങളും കോവിഡ് മാനദണ്ഡങ്ങൾ കാമ്പസ് പരിസരങ്ങൾ ക്ലീൻ ചെയ്യൽ, ഫർണീച്ചർ, യൂണിഫോം, ബസ് സർവ്വീസ്, ക്രിസ്തുമസ് പരീക്ഷ തുടങ്ങിയ കാര്യങ്ങളിൽ പാർലമെന്റ് അംഗങ്ങൾ സജീവമായി ചർച്ചയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾ ഉന്നയിച്ച കാര്യങ്ങൾ എല്ലാം ഗൗരവപൂർവ്വം പരിഗണിച്ചു പരിഹരിക്കുമെന്ന് സ്കൂൾ മാനേജർ സി.കെ റെജി പറഞ്ഞു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് സ്വാഗതവും സ്കൂൾ പാർലമെന്റ് സെക്രട്ടറി ജീവമോൾ വർഗീസ് കൃതജ്ഞതയും പറഞ്ഞു.