ജി യു പി എസ് കക്കഞ്ചേരി/ചരിത്രം

12:46, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1980ൽ പി.ടി.ശങ്കരൻ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സമയത്ത് 10 അംഗ ബോർഡിലുണ്ടായിരുന്ന മാധവൻ എ.പി, ഭാര്യ ജാനുവമ്മ എന്നിവർ ആണ് ഭരണസമിതിയി1980ൽ യു.പി സ്കൂളിനു വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചത്.തുടർന്ന് ഈ ആവശ്യം അന്നത്തെ ബാലുശ്ശേരി എം.എൽ.എ.യും മന്ത്രിയുമായിരുന്ന എ.സി.ഷൺമുഖദാസിലൂടെ സർക്കാറിലെത്തിയത് കൊണ്ടാണ് ജി.യു.പി.സ്കൂൾ കക്കഞ്ചേരി യാഥാർഥ്യമായത്. സ്കൂൾ ആരംഭിച്ച 1981ൽ എ പി കു‍ഞ്ഞികൃഷ്ണൻ നായരുടെ വീടിന്റെ മുകൾ നിലയിൽ സ്കൂളിനു വേണ്ടി വിട്ടുകൊടുത്തു. ഏതാണ്ട് 3വർഷം അവിടെയാണ് സ്കൂൾ പ്രവർത്തിച്ചത്. കൊളക്കോട്ട് കുഞ്ഞിരാമനിൽ നിന്നുംസ്ഥലം വാങ്ങുന്നതിനായി രൂപീകരിച്ച സർവകക്ഷിസമിതി 36000 ത്തോളം രൂപ സമാഹരിച്ചു.കക്കോത്ത് മാധവൻനായർ, ചുള്ളിക്കൽ ശങ്കരൻ,ഇ.കെ കുമാരൻ എന്നിവരും നേതൃപരമായപങ്ക് വഹിച്ചു.സർക്കാരിന്റെ ഗ്രാന്റും നാട്ടുകാരുടെ സഹായവും ചേർത്ത് കെട്ടിടം സഫലമായി.