സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1921ലെ മലബാർ കലാപം വരുത്തിയ വർഗീയ ധ്രുവീകരണത്തിന്, പിരിമുറുക്കത്തിന് അയവു വരുത്താൻ നിലമ്പൂർ കോവിലകം കൃഷിഭൂമികളിലെ വിവിധ മതസ്ഥരായ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനും , വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ഉതകുമെന്ന തിരിച്ചറിവാണ് സ്കൂൾ ആരംഭിക്കാൻ പ്രചോദനമായതെന്ന് രേഖപ്പെടുത്തലുകൾ.

നാലകത്ത് വീരാൻ ഹാജി യുടെ വാടകക്കെട്ടിടത്തിൽ വിദ്യാലയം ദീർഘകാലം പ്രവർത്തിച്ചു. 1959 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ട വിദ്യാലയത്തിന് സ്വന്തമായി സ്ഥലം വാങ്ങുന്നത് 1997 -98 ലെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്. അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. വി.ദിവാകരൻ മാസ്റ്ററുടെ നേതൃത്വത്തിൽ 17-11-1997ൽ ചേർന്ന് പഞ്ചായത്ത് അധികാരികളും അധ്യാപകരും  രക്ഷകർത്താക്കളും പൂർവ വിദ്യാർഥികളും ചേർന്ന പൊതുയോഗത്തിൽ സ്കൂളിന് സ്വന്തമായി കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം വാങ്ങാൻ തീരുമാനിച്ചു. അതിനായി കണ്ടെത്തിയത്

അകമ്പാടം കളക്കുന്നുറോഡരികിലുള്ള ഒരു ഏക്കർ സ്ഥലമാണ് . ഈ സ്ഥലം രണ്ടുലക്ഷം രൂപ വിലയ്ക്ക് വാങ്ങാൻ ഏകകണ്ഠമായി തീരുമാനിച്ചു. അതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരവേ ചാലിയാർ ഗ്രാമപഞ്ചായത്ത് 1998-1999ലെ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഫണ്ട് ശേഖരണം പൂർത്തീകരിക്കാൻ സഹായിച്ചു. അങ്ങനെ ജനകീയാസൂത്രണ പദ്ധതി വിഹിതമായ ഒരു ലക്ഷം രൂപയും പൊതു പിരിവിലൂടെ സ്വരൂപിച്ച ഒരുലക്ഷം രൂപയും ചേർത്ത് രണ്ട് ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങി. 1999 മാർച്ച് 20ന് രജിസ്റ്റർ ചെയ്തു വാങ്ങി സർക്കാരിന് കൈമാറി. മൈലാടി പാലം അപ്രോച്ച് റോഡ് നിർമാണത്തിനായി കുന്നിടിച്ച് മണ്ണെടുത്തു മാറ്റി യ സ്ഥലമാണ് സ്കൂളിനായി കണ്ടെത്തിയത്.1999-2000 അധ്യയനവർഷത്തിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി വിഹിതത്തിലൂടെ എട്ട് ക്ലാസ് മുറികൾ ലഭ്യമാവുകയും 2001-ൽ യുപി വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പിന്നീട് ബഹുമാന്യനായ ടി. കെ.ഹംസ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് ക്ലാസ് മുറികളും എസ് എസ് എ ഫണ്ടിൽ നിന്നും രണ്ട് ക്ലാസ് മുറികളും ലഭ്യമായ തോടുകൂടി   --------- വാടക കെട്ടിടത്തിൽ നിന്നും പൂർണമായും നമ്മുടെ സ്കൂൾ കള ക്കുന്നിലെ ക്ക് മാറി പ്രവർത്തനമാരംഭിച്ചു. അങ്ങനെ  ചാലിയാർ ഗ്രാമ പഞ്ചായത്ത്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്, എസ് എസ് എ തുടങ്ങിയവയുടെ ഫണ്ടുകളും, എംപിമാരുടെ പ്രാദേശിക വികസനഫണ്ടു കളും ഉപയോഗിച്ചാണ് ഇന്ന് എരഞ്ഞിമങ്ങാട് കളക്കുന്നിലെ അഞ്ച് കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന സ്കൂൾ പണിതുയർത്തിയത്.

ചാലിയാർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ യു പി സ്കൂൾ, ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യു പി സ്കൂൾ, പഞ്ചായത്തിലെ എല്ലാ വാർഡിൽ നിന്നും ഉള്ള കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നീ ഖ്യാതികൾ എല്ലാം നമ്മുടെ സ്കൂളിന് സ്വന്തമാണ്. പ്രഗത്ഭരായ അധ്യാപകരും സേവന സന്നദ്ധരായ പി ടി എ അംഗങ്ങളും  നമ്മുടെ സ്കൂളിന്റെ ഉയർച്ചയ്ക്ക് എന്നും മുതൽക്കൂട്ടാണ്. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് വിദ്യാർഥികൾ സമൂഹത്തിന്റെ വിവിധമേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു നാടിന്റെ സ്വപ്നം പൂവണിയാൻ ഉത്തമ പൗരന്മാരെ സൃഷ്ടിക്കാൻ ഇന്നും ഈ വിദ്യാലയം അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

പ്രഥമ അധ്യാപകർ , പി.ടി.എ ഭാരവാഹികൾ

          1928- ൽ കളരിവായിൽ ശങ്കരമേനോൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുഞ്ഞിരാമമേനോൻ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. അതിനുശേഷം പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം ചെയ്തിരുന്നു. ഇക്കാലയളവിലെ അധ്യാപകരായ വേലായുധൻ മാസ്റ്റർ, കുഞ്ഞുണ്ണി മാസ്റ്റർ, സുധീന്ദ്രൻ മാസ്റ്റർ, വാസുദേവൻ മാസ്റ്റർ,സരോജിനി ടീച്ചർ തുടങ്ങി ഒട്ടനവധി അധ്യാപകരുടെ സേവനം നമുക്ക് ലഭ്യമായിട്ടുണ്ട്.

വി. ദിവാകരൻ മാസ്റ്റർ (07/06/1985-31/03/2001)

ഏറ്റവും കൂടുതൽ കാലം ഈ സ്കൂളിൽ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ദിവാകരൻ മാസ്റ്റർ. സ്‌കൂളിന് സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിനും പുതിയ കെട്ടിടം നിർമിക്കുന്നതിനും ഏറെ പ്രയത്നിച്ചിട്ടുണ്ട്.

ഇക്കാലയളവിൽ തോണിക്കടവൻ മുഹമ്മദ്‌, കെ കുമാരൻ നായർ, കെ. സെയ്‌തലവി, കെ രാജഗോപാൽ എന്നീ പ്രഗൽഭരായ പി ടി എ പ്രസിഡണ്ടുമാരുടെ സേവനം ലഭ്യമായിട്ടുണ്ട്.

വി എം മെഹറൂഫ് (01/06/2001-27/12/2001)

കെ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള ഒരു പിടിഎ കമ്മിറ്റി ആണ് അന്ന് നിലവിലുണ്ടായിരുന്നത് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഉള്ള പുതിയ കെട്ടിടം ലഭ്യമായത് ഈ കാലയളവിലാണ്.

വി എസ് ഗീവർഗീസ് (27/12/2001-31/03/2003)

കാട്ടുമുണ്ട ഉമ്മർ,കെ രാജഗോപാൽ എന്നീ പ്രഗൽഭരായ പി ടി എ പ്രസിഡണ്ടുമാർ ഇക്കാലയളവിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കെ ജെ അവറാച്ചൻ (07/06/2003-31/03/2004)

കെ രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റി ആണ് ഇക്കാലയളവിൽ നിലവിലുണ്ടായിരുന്നത്.

വിജയചന്ദ്രൻ കുട്ടി (10/06/2004-25/05/2005)

അഡ്വക്കേറ്റ് ടി കെ ഹംസ എംപിയുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം ഉള്ള പുതിയ കെട്ടിടത്തിനു ശിലാസ്ഥാപനം നടന്നത് ഈ കാലയളവിലാണ് രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പിടി എ ആണ്അന്ന് നിലവിലുണ്ടായിരുന്നത്.

പി ടി മോഹൻദാസ് ( 26 /5/ 2005 - 28 /2 /2007 )

അഡ്വക്കേറ്റ് ടി കെ ഹംസ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള കെട്ടിടത്തിന് ഉദ്ഘാടനം നടന്നത് ഈ കാലയളവിലാണ് രാജഗോപാലിന്റെ നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റി ആണ് അന്ന് ഉണ്ടായിരുന്നത്.

കെപി വിജയരാഘവൻ (23 /4 /2007 -31 /3 /2016)

ഇദ്ദേഹത്തിന്റ കാലഘട്ടത്തിലാണ് പി.കെ ബഷീർ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ച 2 ക്ലാസ് റൂം,പി രാജീവ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2 ക്ലാസ് റൂം,പഞ്ചായത്ത് ഫണ്ടിൽ നിന്ന് ലഭിച്ച ഭക്ഷണശാല എന്നിവ ലഭിച്ചത്. കെ രാജഗോപാൽ,പി.കെ ഹുസൈൻ കെ. പി സുരേന്ദ്രൻ തുടങ്ങിയ പ്രഗൽഭരായ വ്യക്തികൾഇക്കാ ലയളവിൽ പി ടി എ പ്രസിഡന്റുമാരായിരുന്നിട്ടുണ്ട്.സുരേഷ് ബാബു, കെ. പി സുരേന്ദ്രൻ എന്നിവർ S M C ചെയർമാൻമാർ ആയിരുന്നു.

ബേബി പി ജോർജ്

3 /6 /2016 ൽ ഹെഡ്ടീച്ചർ ആയി സ്ഥാനമേറ്റ ബേബി പി ജോർജ് ആണ് ഇപ്പോൾ സ്കൂളിനെ നയിക്കുന്നത് തുടക്കത്തിൽ ഹാരിസ് ആട്ടീരിയുടെ  നേതൃത്വത്തിലുള്ള പിടിഎ കമ്മിറ്റി ആയിരുന്നു.പിന്നീട് പി ടി ഹാരിസ് P T A പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുകയും ഹാരിസ് ആട്ടീരി S M C ചെയർമാനായി തുടരുന്ന കമ്മിറ്റിയാണ് ഇപ്പോൾ നിലവിലുള്ളത്.കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ക്ലാസ് റൂം നിർമ്മാണം,സ്കൂൾ മുറ്റം ടൈൽ പതിക്കൽ എന്നിവ ഇക്കാലയളവിലാണ് നടന്നത്.