മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രൈമറി വിഭാഗത്തിന് 17 മുറികളുള്ള മനോഹരമായ പുതിയ കെട്ടിടം തന്നെ നിർമിച്ചിട്ടുണ്ട്.ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും സുസജ്ജമായ ലാബുകളും വിദ്യാലയത്തിനുണ്ട്. നാലായിരത്തോളം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്. നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം കമ്പ്യൂട്ടർ ലാബുകളും പ്രവർത്തിക്കുന്നു. പ്രൈമറി മുതൽ ഹയർ സെക്കണ്ടറിതലം വരെ 1979 കുട്ടികൾ പഠിക്കുന്നു. യു.പി. വിഭാഗത്തിൽ 17 ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 28 ഡിവിഷനും ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ് (ബയോളജി, കമ്പ്യൂട്ടർ സയൻസ്) ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലായി ഓരോ ബാച്ചുകളും ഉ​ണ്ട്.

ഹൈസ്കൂൾ ബ്ലോക്ക്

 

32 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ഓഫീസും ഉൾക്കൊള്ളുന്നതാണ് ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. പ്രൊജക്ടർ ലാപ്ടോപ് ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഉയർന്ന നിലവാരത്തിലുള്ള സൗണ്ട് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നതാണ് വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് മുറികളും ഹൈസ്കൂൾ . ഹൈസ്കൂൾ ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, IED റിസോഴ്സ്‌ എന്നിവയെല്ലാം തന്നെ നിലനിൽക്കുന്നത് ഹൈസ്കൂൾ കെട്ടിടത്തിൽ തന്നെയാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

പ്രൈമറി സ്കൂൾ  ബ്ലോക്ക്

17 ക്ലാസ് മുറികളും 2 സ്റ്റാഫ് മുറികളും ലൈബ്രറി , കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്ഉൾക്കൊള്ളുന്നതാണ്. ഹൈസ്കൂൾ ബ്ലോക്ക് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ച് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തി. ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാനുള്ള റാമ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

കളിസ്ഥലം

[[പ്രമാണം:|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ഹൈസ്കൂൾ, ഹയർസെക്കൻണ്ടറി വിദ്യാർഥികൾക്കായി വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. മധ്യഭാഗത്തായി സെവൻസ് ഫുട്ബോൾ കളിക്കാൻ ഉതകുന്ന രീതിയിലുള്ള ഫുട്ബോൾ കോർട്ടും ചുറ്റും 200 മീറ്റർ ട്രാക്ക് ഒരുക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഹൈസ്കൂൾ കെട്ടിടത്തിന് മുന്നിലായി ബാഡ്മിന്റണിൽ താല്പര്യമുള്ള കുട്ടികളെ പരിശീലനത്തിനും കളിക്കുമായി ബാഡ്മിൻറൺ കോർട്ടും സജ്ജമാക്കിയിട്ടുണ്ട്. ഫുട്ബോൾ , ക്രിക്കറ്റ് ബാഡ്മിൻറൺ, തുടങ്ങിയ മത്സരങ്ങൾക്കും പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

കുടിവെള്ള സൗകര്യം

 

വിപുലമായ കുടിവെള്ള സൗകര്യമാണ് സ്കൂളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത്. യഥേഷ്ടം വെള്ളം ലഭിക്കുന്നത് മർകസ് മാനേജ്‌മന്റ് നിർമിച്ച കുടിവെള്ള സംഭരണിയിൽ നിന്നാണ്. പമ്പ് സെറ്റുകൾ ആണ് എച്ച്.എസ്, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി പ്രവർത്തിപ്പിക്കുന്നത്. അതോടൊപ്പം തന്നെ മഴ വെള്ള സംഭരണി സ്കൂൾ ഗ്രൗണ്ടിൽ സംവിധാനിച്ചിട്ടുണ്ട്.. കൃത്യമായ ഇടവേളകളിൽ ടാങ്ക് ശുചീകരിക്കുകയും ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. പെരിങ്ങാളോം CWRDMൽ നിന്നാണ് ജല പരിശോധന നടത്തുന്നത്. കുട്ടികളുടെ ആവശ്യത്തിനായി 40 വാഷ്ബേസിൻ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വാട്ടർ പ്യൂരിഫൈർ സജ്ജീകരിച്ചിരിക്കുന്നു

കിച്ചൺ കോംപ്ലക്സ്

 

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്. എച്ച്.എസ്, ,എച്ച്.എസ്.എസ് കെട്ടിടത്തിൽ നിന്നും മാറിയാണ് പാചകപ്പുര സ്ഥിതി ചെയ്യുന്നത്. 600 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള പാചകപ്പുരയിൽ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് റഫ്രിജറേറ്റർ, ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൂർണ്ണമായും എൽപിജിയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആവശ്യാനുസരണമുള്ള അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പാൽ വിതരണത്തിനുള്ള ഗ്ലാസ്സ് വരെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണം എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. കഴിഞ്ഞ 27 വർഷമായി പത്മിനി എന്ന പാചക തൊഴിലാളിയുടെ സേവനവും സ്കൂളിന് ലഭ്യമാണ്

ഓഡിറ്റോറിയം

 

സ്കൂളിലെ പൊതു പരിപാടികൾ ഭംഗിയായി നടത്തുന്നതിന് വേണ്ടി ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ വിശാലമായ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുണ്ട്. ചെറിയ കൂട്ടായ്മകൾക്കായി ഹയർസെക്കണ്ടറി വിഭാഗത്തിന്റെ ഒന്നാം നിലയിൽ മിനി ഓഡിറ്റോറിയവും സ്കൂളിനായി ഉണ്ട് . എൺപതിനായിരം രൂപ ചെലവിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വന്തമായി ശബ്ദസംവിധാനവും ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ എട്ട് ഹൈസ്പീഡ് ഫാനുകളും , വീഡിയോ പ്രദർശനത്തിനും മറ്റുമായി പോർട്ടബിൾ പ്രൊജക്ടർ സംവിധാനവും ഒരുക്കിയിട്ടുണ്ട്, സ്ഥിരം സ്റ്റേജ് ഒരുക്കുന്നതിനുള്ള വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുകയും സ്പോൺസർമാരെ കണ്ടെത്തി സ്റ്റേജ് നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടുകൂടി 150 ഇരിപ്പിടങ്ങളും ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്.

ലൈബ്രറി

 

ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ ആയി രണ്ട് വ്യത്യസ്ത ലൈബ്രറികൾ സ്കൂളിൽ ഉണ്ട്. ഹൈസ്കൂൾ കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നാലായിരത്തിലധികം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ഉണ്ട്. അതോടൊപ്പം തന്നെ കുട്ടികളുടെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ ക്ലാസുകളിലും ദിനപത്രങ്ങൾ നല്കിവരുന്നു. ഹൈസ്കൂൾ ലൈബ്രറിയുടെ നവീകരണത്തിന് 2021-22 അധ്യയനവർഷത്തിലെ പി ടി എയുടെ മുഖ്യ അജണ്ടകളിൽ ഒന്ന് ലൈബ്രറി നവീകരണത്തിനുള്ള ഫണ്ട് സമാഹരണം ആയിരുന്നു. അത് ഏറെക്കുറെ പൂർത്തീകരിക്കുകയും ചെയ്തു. ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പുസ്തകവിതരണം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും പൂർത്തീകരിക്കുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക മുംതാസ് ടീച്ചറാണ് ലൈബ്രേറിയൻ ഡ്യൂട്ടി ഏറ്റെടുത്തത്. എച്ച്എസ്എസ് ലൈബ്രറി പ്രവർത്തിക്കുന്നതിനായി കെ.വി തോമസ് എംപിയുടെ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ലൈബ്രറി കോംപ്ലക്സ് നിലവിലുണ്ട്.

കമ്പ്യൂട്ടർ ലാബ്

 

ഹൈസ്കൂൾ ഹയർസെക്കൻഡറി കുട്ടികളുടെ ഐടി പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് കമ്പ്യൂട്ടർ ലാബുകളാണ് സ്കൂളിൽ സജ്ജമാക്കിയിട്ടുള്ളത്. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ 4 ഡെസ്ക് ടോപ്പുകളും 9 ലാപ്ടോപ്പുകളും ആണുള്ളത്. അതോടൊപ്പം തന്നെ കൈറ്റിൽ നിന്നും ലഭ്യമായ എ ഫോർ മൾട്ടിപർപ്പസ് പ്രിന്ററും, അധ്യാപകർ സ്പോൺസർ ചെയ്ത A3 മൾട്ടിപർപ്പസ് പ്രിന്ററും ഉപയോഗത്തിലുണ്ട് . ഹയർസെക്കൻഡറി വിഭാഗത്തിൽ 40 കമ്പ്യൂട്ടണ്ടറുകളാണ് ഐടി പഠനത്തിനായി സജ്ജമാക്കിയിട്ടുള്ളത്. എച്ച്എസ്എസ് വിഭാഗത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക രഹന ടീച്ചറും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപിക ഫാരിഷ ബീവി ടീച്ചർക്കും ആണ് കമ്പ്യൂട്ടർ ലാബിന്റെ ചുമതലയുള്ളത്. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് കൂടുതൽ കമ്പ്യൂട്ടറുകൾ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

സയൻസ് ലാബുകൾ

 

പരീക്ഷണങ്ങളിലൂടെ ശാസ്ത്ര പഠനം സാധ്യമാക്കുന്നതിനായി യുപി, ഹൈസ്കൂൾ സെക്ഷനുകൾക്കായി സയൻസ് ലാബ് ഹൈസ്കൂൾ കെട്ടിടത്തിൽ സജ്ജമാണ്. പരിമിതികൾക്കിടയിലും കാര്യക്ഷമമായ പ്രവർത്തനങ്ങൾ ആണ് സയൻസ് ലാബിൽ നടക്കുന്നത്. ഹയർസെക്കണ്ടറി വിഭാഗത്തിന് വിശാലമായ സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ് ലാബുകൾ സജ്ജമാണ്. സംസ്ഥാന ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് നിഷ്കർഷിച്ചിട്ടുള്ള എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടിയാണ് ലാബുകൾ പ്രവർത്തിക്കുന്നത്. ലാബുകളുടെ സുഗമമായ നടത്തിപ്പിനായി 2 ലാബ് അസിസ്റ്റന്റ് തസ്തികയും വിദ്യാലയത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, ശാസ്ത്ര ലാബുകളുടെ പർച്ചേസിംഗിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭ്യമാകുന്ന ഗ്രാൻഡിന് പുറമേ പിടിഎ, മാനേജ്മെന്റ് എന്നിവരും എല്ലാവർഷവും ഫണ്ട് അനുവദിക്കാറുണ്ട്.

ഗതാഗത സൗകര്യം

 

യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സുരക്ഷിതമായ യാത്ര സൗകര്യമൊരുക്കുന്നതിനായി സ്വന്തമായി സ്കൂൾ ബസ് ഉണ്ട്. പുറമേ കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി അധ്യാപകർ യാത്രാ വാൻ സ്കൂളിനു സ്പോൺസർ ചെയ്തിട്ടുണ്ട്. രണ്ടു സ്ഥിരം ഡ്രൈവർമാരാണ് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത്. സീനിയർ അധ്യാപിക ആമിന ബീവി ടീച്ചർ കൺവീനറും, സൂര്യ കേശവൻ സാർ ചെയർമാനുമായ കമ്മിറ്റിയാണ് ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നത്. കുട്ടികളിൽ നിന്നും ചെറിയ ഫീസ് ഈടാക്കുന്നുണ്ട്. അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി സ്പോൺസർമാരെ കണ്ടെത്തി സൗജന്യ യാത്രാ സൗകര്യവും ഗതാഗത കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

സി സി ടിവി

ഹൈടെക് ക്ലാസ് മുറികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളിൽ സി സി ടിവി ക്യാമറ സജ്ജീകരിച്ചിട്ടുണ്ട്. പിടിഎയും, മാനേജ്മെന്റും പരസ്പര സഹകരണത്തോടെയാണ് സി സി ടിവി ക്യാമറ ഒരുക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ലൈബ്രറി വരാന്തകൾ, ഓഫീസ്, സ്റ്റാഫ് റൂം, മെയിൻ ഗേറ്റ്, ഗ്രൗണ്ട്, സ്കൂൾ കെട്ടിടത്തിന് പിറകുവശം, എന്നിവിടങ്ങളിലാണ് സി സി ടിവി ക്യാമറ ഒരുക്കിയിരിക്കുന്നത്. ഹൈസ്കൂൾ, ഹയർ സെക്കൻണ്ടറി കെട്ടിടങ്ങളിൽ രണ്ടിടത്തായി ആണ് സി സി ടിവി നിയന്ത്രണം ഒരുക്കിയത്. അതിൽ ഹെഡ്മാസ്റ്റർക്കും പ്രിൻസിപ്പലിനും ഓൺലൈനായി ക്യാമ്പസ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും സി സി ടിവി യോടൊപ്പം ഒരുക്കിയിട്ടുണ്ട്.

ടോയ്‌ലറ്റ് കോംപ്ലക്സ്

 

വിദ്യാർഥികളുടെയും അധ്യാപകരുടെയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായി ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ ആൺകുട്ടികൾക്കായി 16 റൂമുകളും , ഹയർസെക്കണ്ടറി വിഭാഗത്തിലെ ആൺകുട്ടികൾക്കായി 14 വാഷ്‌ റൂമുകളും ഹയർസെക്കണ്ടറി കെട്ടിടത്തിന് പിറകിലായി സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ പെൺകുട്ടികൾക്ക് വേണ്ടിയും, ഹയ സെക്കണ്ടറി പെൺകുട്ടികൾക്ക് വേണ്ടിയും സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് കോംപ്ലക്സ് ഒരുക്കിയിട്ടുണ്ട്, ഇൻസിനറേറ്റർ, വെൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള എല്ലാ സൗകര്യവും ഇതിനകത്തുണ്ട്. ഇതിനു പുറമെ അധ്യാപകർക്കായി 5 റൂമുകളും പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു.