ഗവ എച്ച് എസ് ചാല/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

SPC നടത്തിയ പ്രണയം പ്രാണനെടുക്കുമ്പോൾ എന്ന ക്ലാസ്സിൽ നിന്ന്
SPC യുടെ പ്രഭാത ശാരീരിക പരിശീലനം
എസ് പി സി പാസിങ് ഔട്ട് പരേഡ്
  • നിയമം സ്വമേധയാ അനുസരിക്കുന്ന, സഹജീവി സ്നേഹവും പരിസ്ഥിതി സ്നേഹവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലൂന്നികൊണ്ട് പ്രവർത്തിക്കുന്ന മികച്ച ഒരു SPC യൂനിറ്റ് ഞങ്ങളുടെ വിദ്യാലയത്തിനുണ്ട്.
  • 2017 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട യൂണിറ്റ് ക്രിയാത്മകമായ നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഉത്സവ സമാനമായ ക്യാമ്പുകൾ, ആനുകാലിക വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, പരേഡ് പ്രാക്ടീസ് എന്നിവ നടത്തിവരുന്നു.
എസ് പി സി പാസിങ് ഔട്ട് പരേഡ്
  • എല്ലാ ദിനാചരണങ്ങളും  സമുചിതമായി കൊണ്ടാടുന്നു.
  • നിരവധി പുരസ്കാരങ്ങൾ യൂണിറ്റ്  നേടിയിട്ടുണ്ട്. 5 തവണ ജില്ലാ തലത്തിൽ മികച്ച platoon ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൊറോണ  കാലഘട്ടത്തിൽ മികച്ച ലോക്ക്  ഡൗൺ പ്രവർത്തനങ്ങൾ നടത്തിയ യൂനിറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും SPC യൂണിറ്റ് സജീവ സാന്നിധ്യമായി നില കൊള്ളുന്നു.
  • മൂന്നുവർഷത്തെ എസ് പി സി പ്രവർത്തനങ്ങൾ  പൂർത്തിയാക്കിയ കുട്ടികളുടെ പാസിങ് ഔട്ട് പരേഡ് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെയും, രക്ഷിതാക്കളുടെയും, തദ്ദേശ സ്ഥാപന ഭരണാധികാരികളുടെയും , നാട്ടുകാരുടെയും സാന്നിധ്യത്തിൽവർണാഭമായ ചടങ്ങായി  നടത്താറുണ്ട്.
സൗജന്യ ദന്ത പരിശോധന ക്യാമ്പ്
  • എസ് പി സി യുടെ ആഭിമുഖ്യത്തിൽ  രക്ഷാകർത്താക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു