അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി

10:27, 14 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amhsskalekatty (സംവാദം | സംഭാവനകൾ) (HM)

കേരളത്തില്‍ സമ്പല്‍ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിര്‍ത്തിയില്‍ ഫലഭൂയിഷ്ടമായ മീനച്ചില്‍ താലൂക്കിന്റെ തെക്കരികില്‍, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍.

അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി
വിലാസം
കാളകെട്ടി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2016Amhsskalekatty





ചരിത്രം

യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഡില്‍ സ്കുള്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികന്‍ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.1114-ല്‍ ശ്രീ. കെ.കെ തോമസ് L.Tയ്ക്ക് പോയപ്പോള്‍ ശ്രീ. പി.സി ജോസഫ് പ്രഥമാധ്യാപകനായി ചാര്‍ജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേര്‍ഡ് ഫോറത്തിലെകുട്ടികള്‍ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .

1123-ല്‍ ശ്രീ.കെ.കെ.തോമസ് സ്കൂളില്‍ നിന്ന് വിരമിക്കുകയും തല്‍ സ്ഥാനത്ത് റവ.ഫാ.മാത്യു മണ്ണരാംപറമ്പില്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുക്കുകയും ചെയ്തു ആദ്യകാലയളവില്‍ അധ്യാപകരെ നിയമിച്ചിരുന്നതും അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുള്‍ മാനേജരായ ശ്രീ.കെ.വി.ജോസഫ് ആയിരുന്നു. 1948 (1123) ജുണില്‍ അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂള്‍വക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നല്‍കിയത്. റവ.ഫാ.ജോര്‍ജ് മുളങ്കാട്ടില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോര്‍പ്പറേറ്റ് മാനേജ്മെന്റാണു നടത്തിയിരുന്നത്.

PRINCIPAL(2011-)

SABUKUTTY MATHEW

HEADMASTER(2010-) Sibichen Jacob

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. PLAYGROUND

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

MATHS CLUB , SCIENCE CLUB, SOCIALSCIENCE CLUB, NATURECLUB, ENGLISH CLUB, HEALTH CLUB, LEGAL LITERACY CLUB , IT CLUB,

  • N C C,


== മാനേജ്മെന്റ് ==CORPORATE MANAGEMENT .DIOCESE OF KANJIRAPPALLY

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ.വി.ററി.കുരുവിള
  • ശ്രീ. ററി.ജെ.തോമസ്
  • ശ്രീ. കെ.സി. ചാക്കോ
  • റവ.ഫാ.മാത്യു മണ്ണൂരാംപറമ്പില്‍ -1948-1951
  • ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കല്‍ -1951-1967
  • ശ്രീ. എബ്രാഹം കോര -1967-1969
  • ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കല്‍ -1969-1980
  • ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984
  • ശ്രീ. എ.എം മത്തായി ഏറത്തേടത്ത് -1984-1985
  • ശ്രീ.എം.എം. മാത്യു മാരാംകുഴി -1985-1988
  • ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കല്‍ -1988-1994
  • ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂര്‍ -1994-1996
  • ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവില്‍ -1996-1998
  • ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കല്‍ -1998-2001
  • ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളില്‍ -2001-2006
  • ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പില്‍ -2006-2010

ശ്രീ റ്റീ. എം . മത്യു -2010- ശ്രീമതി മെര്‍സി തോമസ് -2010-11 Sri SABUKUTTY MATHEW 2011-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി