സ്കൂൾ കെട്ടിടങ്ങൾ

15:04, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('കൂടുതൽ അറിയാൻ<nowiki/>ഈ കെട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൂടുതൽ അറിയാൻഈ കെട്ടിടത്തിൽ ആധുനിക സൌകര്യങ്ങളോടുകൂടിയ 18 ക്ളാസ് റൂമുകൾ, വിശാലമായ കോൺഫറൻസ് ഹാൾ തുടങ്ങിയവ വിദ്യാർത്ഥികളുടെ പഠന സൌകര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഈ ക്ളാസ് റൂമുകളിൽ ആധുനിക രീതിയിലുള്ള ഫർണിച്ചറുകളാണുള്ളത്. ഇത് വിദ്യാർത്ഥികളുടെ പഠനത്തിന് വളരെയധികം സഹായിക്കുന്നു.പുതിയ കെട്ടിടത്തിലെ എല്ലാ ഹൈടെക് ക്ലാസ്സുകളിലും വൈറ്റ് ബോർഡ് സ്ഥാപിച്ചു. ഇതു കൂടാതെ മൂന്നു നിലകൾ വീതമുള്ള രണ്ടു കെട്ടിടങ്ങളും ഒരു നിലയുള്ള ഒരു കെട്ടിടവും ഉണ്ട്.ഇവിടെ ഓരോ ബ്ലോക്കുകൾക്കും മലയാളത്തിലെ പ്രശസ്തരായ കവികളുടെ പേരാണ് നൽകിയിരിക്കുന്നത്. അതിൽ യു.പി വിഭാഗം കുമാരനാശാൻ ബ്ളോക്കിലും, ഒ.എൻ.വി ബ്ലോക്കുകളിലുമാണ് ക്ലാസുകൾ നടന്നു വരുന്നത്. ബാക്കി ബ്ലോക്കുകൾക്ക് വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, വയലാർ എന്നും പേരു പേരു നൽകിയിരിക്കുന്നു.ആഡിറ്റോറിയത്തിന് 'ധ്വനി' എന്നും, അടുക്കളയ്ക്ക് 'നിറവ്' എന്നും പേര് നൽകിയിരിക്കുന്നു.വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ടോയിലറ്റ്,വാഷ്ബേസിൻ സൌകര്യങ്ങളാണു നിലവിലുള്ളത്.വിദ്യാർത്ഥികളുടെ യാത്രാ സൌകര്യത്തിനായി രണ്ട് ബസുകൾ സ്കൂളിൽ നിലവിലുണ്ട്. ദൂരെയുള്ള സ്ഥലങ്ങളിൽ നിന്നു൦ വിദ്യാർത്ഥികൾക്ക് സമയത്തിന് സ്കൂളിൽ എത്താനു൦, സുരക്ഷിതമായി തിരിച്ച് വീടുകളിൽ എത്താനു൦ സ്കൂൾ ബസ് വളരെ പ്രയോജനം ചെയ്യുന്നു.

"https://schoolwiki.in/index.php?title=സ്കൂൾ_കെട്ടിടങ്ങൾ&oldid=1589520" എന്ന താളിൽനിന്ന് ശേഖരിച്ചത്