സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ മുളവുകാട് വില്ലേജിൽ പനമ്പുകാട് എന്ന കൊച്ചു ഗ്രാമത്തിലാണ് സെന്റ്.ജോസഫ്സ് എൽ പി. സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എറണാകുളം ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത്.
സെന്റ്. ജോസഫ്സ് എൽ. പി. സ്കൂൾ പനമ്പുകാട് | |
---|---|
| |
വിലാസം | |
പനമ്പുകാട് വല്ലാർപാടം പി.ഒ. , 682504 , എറണാകുളം ജില്ല | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഫോൺ | 6238332541 |
ഇമെയിൽ | stjoseph26228@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26228 (സമേതം) |
യുഡൈസ് കോഡ് | 32080301409 |
വിക്കിഡാറ്റ | 26228stjoseph |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പിള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളവുകാട് പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പഞ്ചായത്ത് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജസ്റ്റിൻ പി എ |
പി.ടി.എ. പ്രസിഡണ്ട് | പ്രതിഭൻ |
അവസാനം തിരുത്തിയത് | |
04-02-2022 | 26228stjoseph |
ആമുഖം
ചരിത്രം
1899ലാണ് സെന്റ് ജോസഫ് സ് എൽ. പി. സ്ക്കൂൾ സ്ഥാപിതമായത്. എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ മുളവുകാട് പഞ്ചായത്തിന്റ കീഴിലുള്ള ഈ കൊച്ചു വിദ്യാലയം സ്ഥാപിക്കാനിടയായത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അക്കാലത്ത് ഈ കൊച്ചു ഗ്രാമത്തിൽ യാതൊരു വിധത്തിലുള്ള യാത്രാസൗകര്യവും ഇല്ലായിരുന്നു. കായലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തുനിന്ന് പുറംലോകത്തേക്കു കടക്കുന്നതിന് കൊച്ചുവഞ്ചികളും ഇടയ്ക്കിടെ ഓടുന്ന ബോട്ടുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ഗ്രാമത്തിന്റെ മറ്റൊരു പ്രശ്നം ഇവിടെ ദരിദ്രരായ ജനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് നഗരത്തിലേക്ക് വിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആയതിനാൽ പെൺകുട്ടികൾക്ക് ഈ ഗ്രാമത്തിൽ വിദ്യാഭ്യാസം വളരെ അപൂർവ്വമായി മാത്രമേ നൽകിയിരുന്നുള്ളൂ. ഈ സാഹചര്യത്തിൽ അന്നത്തെ പള്ളിവികാരിയായിരുന്ന റവ. ഫാ. തോമസ് സേവ്യർ റോച്ച പ്രസ്തുത പ്രശ്നം പരിഹരിക്കാനും ഒരു മിഷൻ പ്രവർത്തനമെന്ന നിലയ്ക്കും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകത ഇടവക സമൂഹത്തെ ബോധ്യപ്പെടുത്തുകയും അതിനു വേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തതിന്റെ ഫലമായി 1899 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യകാലത്ത് പെൺകുട്ടികൾക്ക് മാത്രമായി ഒന്നും രണ്ടും ക്ലാസ്സുകളിൽ മാത്രമാണ് പഠനം നടത്തിയിരുന്നത്. കെട്ടിടവും മറ്റു സൗകര്യങ്ങളും ജനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് 1925ൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചു. 1983 മുതൽ ഈ വിദ്യാലയം വരാപ്പുഴ കോർപ്പറേറ്റീവ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ശിശുസൗഹൃദ ക്ലാസ് മുറികൾ
- റികൾ
- വിശാലമായ മൈതാനം.
- കളിയുപകരണങ്ങൾ.
- കുട്ടികളുടെ പാർക്ക്.
- കമ്പ്യൂട്ടർ പഠനസൗകര്യം.
- ലൈബ്രറി
- എല്ലാ കുട്ടികൾക്കും തിളപ്പിച്ചാറ്റിയ കുടിവെള്ളത്തിന്റെ ലഭ്യത.
- പോഷകസമൃദ്ധമായ ഉച്ചഭക്ഷണം.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് .
- ടോയ്ലറ്റുകളിൽ ആവശ്യത്തിന് ജലലഭ്യത.
- ശലഭപ്പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- 30/5/2016 ൽ പഞ്ചായത്ത് തലത്തിൽ കൂടിയ സമന്വയത്തിൽ തീരുമാനിച്ച പ്രകാരം ഞങ്ങളുടെ വിദ്യാലയമായ സെന്റ്. ജോസഫ്സ്. എൽ. പി. സ്കൂളിൽ തെരങ്ങെടുത്തത് ഓരോ മാസവും ഒരു വിഷയത്തെ അടിസ്ഥാനമാക്കി കൈയെഴുത്തു മാസിക തയ്യാറാക്കലാണ്.
കുട്ടികളിലെ സർഗവാസനയെ ഉണർത്തുക, വായനാശീലം വർദ്ധിപ്പിക്കുക, വിവരശേഖരണ താത്പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. അതാതു വിഷയത്തെക്കുറിച്ച് കവിത, കഥ, വിവരണം,അനുഭവക്കുറിപ്പ്, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ലേഖനങ്ങൾ കുട്ടികൾ തയ്യാറാക്കി കൊണ്ടുവരുന്നു.
ജൂൺ - മഴ
ജൂലായ്- ആകാശം
ആഗസ്റ്റ്- ഇന്ത്യ
സെപ്തംബർ- ഓണം
ഒക്ടോബർ കാട്
നവംബർ കേരളം
ഡിസംബർ ക്രിസ്മസ്
ജനുവരി എന്റെ വിദ്യാലയം*
- എല്ലാ മാസവും പി ടി എ.
- വിവിധ സംഘടനകളുടെ സഹായത്താൽ സൗജന്യ നോട്ടുബുക്കുകളുടേയും പഠനോപകരണങ്ങളുടേയും വിതരണം .
2018 -2019 അധ്യയനവർഷത്തിലെ പഠന പ്രവർത്തനങ്ങൾ
*പ്രവേശനോത്‌സവം
*ജൂൺ 19 വായനാദിനം
വായിച്ചു വളരാം
- * ജൂലായ് 21 ചാന്ദ്രദിനം- അനുസ്മരണം.
- *ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം
- ആഗസ്റ്റ് 17 - കർഷക ദിനം
- *ശിശുദിനാഘോഷം - ഫീഡിംഗ് അംഗനവാടികളുമായി ചേർന്ന്
- *ക്രിസ്തുമസ് ആഘോഷം
- Convocation for STD 4 students
പാഠ്യേതരപ്രവർത്തങ്ങൾ
- Origami പരിശീലനം
- പ്രദർശനങ്ങൾ
- Hello English
ലൈബ്രറി വിപുലീകരണം.
യോഗ ക്ലാസ്
2019- 2020 അധ്യയനവർഷം
* Film Fest
- പഠന യാത്ര
സ്കൂൾ ഫുട്ബോൾ ടീം
2020- 2022 അധ്യയനവർഷം
കോവിഡിനെ തുടർന്ന് ഈ അധ്യയനവർഷവും നേരിട്ടുള്ള പഠനം നടത്താൻ സാധ്യമല്ലാത്തതിനാൽ Google meet ക്ലാസുകൾ കാര്യക്ഷമമായി നടത്തുന്നതിനു വേണ്ട ഒരുക്കങ്ങൾ നടത്തുകയും ഓരോ ക്ലാസിനും പ്രത്യേകം സമയക്രമം നൽകി ക്ലാസുകൾ ഭംഗിയായി നടത്തി വരുന്നു
- Online പഠനത്തിനാവശ്യമായ പഠനോപകരണങ്ങൾ ലഭ്യമല്ലാത്ത കുട്ടികൾക്ക് അവ കണ്ടെത്തി നൽകി.
- Online ക്ലാസുകളിൽ എല്ലാ കുട്ടികളുടേ
യും പങ്കാളിത്തം ഉറപ്പു വരുത്തി.
- എല്ലാമാസവും നോട്ടുബുക്കുകൾ വിലയിരുത്തി.
- Worksheet കൾ നൽകി
- എല്ലാ മാസവും ക്ലാസ് PTA
- രക്ഷിതാക്കളുടെ സമ്മതത്താടെ പിന്നോക്കക്കാരായ കുട്ടികൾക്ക് പ്രതേക പരിശീലനം.
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- റോക്കി
- ലോറൻസ്
- എൻ. എസ്. ട്രീസാമ്മ
- എൽസീ
- അന്ന കെ. ജെ.
- മരിയ റോസ്
- ജയ
- എ. ടി. ഫിലോമിന
- ട്രീസ സെബാസ്റ്റിൻ കെ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.003221853482946, 76.24465308196567|zoom=18}}