ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ചരിത്രം

14:47, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19073 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1920 കളുടെ അവസാനത്തിൽ മംഗലശ്ശേരി ഇല്ലത്തെ കൃഷ്ണൻനംബൂതിരിപ്പാടിന്റെ താല്പര്യപ്രകാരം ഒരു ഓലഷെഡിൽ ഏകാധ്യാപക വിദ്യാലമായി തുടങ്ങിയതാണ് ഇന്ന് പെരുവള്ളൂരിന്റെ അഭിമാന സ്തംഭമായ ഈ സരസ്വതീക്ഷേത്രം. പിന്നീട് പിന്നോക്കക്കാർ ഏറെടയുള്ള പ്രദേശമായത്കൊണ്ട് അവരുടെ വിദ്യഭ്യാസപുരോഗതിക്കു വേണ്ടി മംഗലശ്ശേരി ഇല്ലം രണ്ട് ഏക്കർ സ്ഥലം കൂടി സർക്കാറിന് നൽകി ജി.ഡബ്ലി.യു.യുപി.എസ്. എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. 1974 ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. ഇതിനു വേണ്ടി ഒരു ഏക്കർ ഭൂമി കൂടി സർക്കാരിലേക്ക് മംഗലശ്ശേരി ഇല്ലംത്തിൽനിന്നും നൽകി.

പെരുവള്ളൂർ,കണ്ണമംഗലം,പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസ്സുകളിലായി 3500 ൽ പരം കുട്ടികൾ ഇവിടെ പ​ഠിക്കുന്നുണ്ട്