സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൂവച്ചൽ പഞ്ചയത്തിലാണ് സർക്കാർ വിദ്ധ്യാലയമായ ഗവ .എൽ  പി എസ്സ് തോട്ടംപാറ സ്ഥിതിചെയ്യുന്നത് .ഈ സ്‌കൂൾ സഥാപിക്കുന്നതുവരേ മുതിയാവിള ഭാഗത്തു  ആർ സി മാനേജ്‌മെന്റിന്റെ കീഴിലുണ്ടായിരുന്നു സെന്റ്‌ ആൽബർട്ട് എൽ  പി എസിലാണ് കുട്ടികൾ പഠിച്ചിരുന്നത്. 1946 -47 കാലഘട്ടത്തിൽ പള്ളിയിൽപോകുന്ന വിശ്വാസികളുടെ കുട്ടികളെ മാത്രമേ ഇവിടെ പഠിപ്പിക്കുകയുള്ളു എന്ന ഒരു പ്രസ്‌താവനയിറക്കുകയുണ്ടായി .മറ്റു വിഭാഗക്കാരുടെ കുട്ടികളെ കാട്ടാക്കടയിലോ വീരണകാവിലോ കൊണ്ടു ചെന്നു പഠിപ്പിക്കേണ്ടി വന്നു .മുഖ്യമന്ത്രിയായിരുന്ന ശ്രീ പട്ടം താണുപിള്ള സാർവത്രിക വിദ്യാ ഭ്യാസം  ഏർപ്പെടുത്തുന്നതിന് വേണ്ടി ഒരോ വില്ലേജിലും എത്ര പ്രാഥമിക വിദ്ദ്യാലയങ്ങൾ ആവശ്യമുണ്ടന്ന് കണ്ടത്തി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു .വീണകാവ് വില്ലേജിൽ ഇതിൻറ്റെ ചുമതല പെരുംകുളം സ്‌കൂൾ ഹെഡ്‌മാസ്റ്റർ ആയിരുന്ന ശ്രീ മാൻ  സി .ഡാനിയേലിനായിരുന്നു