സഹായം Reading Problems? Click here


ഗവ. എൽ. പി. എസ്. തോട്ടംപാറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 20 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. ,അധികവായനക്ക്‌ .....ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി, ഗാന്ധിദർശനൻ, ഹെൽത്ത്, പ്രവൃത്തിപരിചയം, കാർഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗൾട്രി, ഏയ്റോബിക്സ്, യോഗ, , സ്പോർട്സ്,, തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടന ആഘോഷിച്ചതിനെ തുടർന്ന് അതാതു കൺവീനർമാരുടെ നേതൃത്വത്തിൽ ക്ലബ്ബു പ്രവർത്തനങ്ങൾ നടന്നു വരുന്നു. , ജനസംഖ്യാദിനം, ഹിരോഷിമാദിനം, ക്വിറ്റിന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം, ഗാന്ധിജയന്തി, കേരളപിറവി, ഓസോൺ ദിനം,ശിശുദിനം, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ എന്നിങ്ങനെ എല്ലാ ദിനങ്ങളും ഈ സ്കൂളിൽ ആഘോഷിച്ചു വരുന്നു. കൂടാതെ നിരവധി വേറിട്ട പ്രവർത്തനങ്ങൾ ഈ സ്കൂൾ ഏറ്റെടുത്തു നടത്തുന്നു. ക്വിസ്ക്ലബ്ബ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സീഡ്, നډക്ലബ്ബ്, സ്കൂൾ ലൈബ്രറി എന്നിവ ഈ സ്കൂളിൻറെ പ്രത്യേകതകളാണ്. എക്കോക്ലബ്ബിൻറെ ഭാഗമായി കൃഷി, വൈദ്യുതി സംരക്ഷണം, ജലസംരക്ഷണം എന്നിവയ്ക്കജല്പ ക്ലാസുകൾ, ശലഭപാർക്ക്, ഔഷധസസ്യത്തോട്ടം, ഫലവൃക്ഷത്തൈനടീൽ, പേപ്പർ ബാഗ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനച്ചടങ്ങ് ഈ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത ഒരനുഭവമായിരുന്നു. കുട്ടികളുടെ സർവതോډുഖമായ കഴിവുകൾ വികസിപ്പിച്ച് ഉത്തമപൗരൻമാരായി വളരാനുള്ള പരിശീലനം ലക്ഷ്യമാക്കി കരാട്ടേ, യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു. ശരീരികവും ആത്മീയവുമായ ആരോഗ്യം ലക്ഷ്യമാക്കി യോഗ എയ്റോബിക്സ് എന്നീ ക്ലാസുകൾ നടത്തുന്നു. ദൈനംദിന സ്കൂൾ അച്ചടക്കം, പരിസരശുചിത്വം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, അടുക്കളത്തോട്ട നിർമ്മാണം-പരിപാലനം, .സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡിൽ ലൈബ്രറി പുസ്തകങ്ങൾ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എൽ.പി, ഓരോകുട്ടികൾക്ക് സ്കൂൾ വാർഷികാദിനത്തിൽ സമ്മാനം നൽകി വരുന്നു. വായനാസ്നേഹികൾ ആയ എല്ലാവർക്കും ഈ സ്കൂൾ ലൈബ്രറി പ്രയോജനകരമായിരിക്കും.

ഗമന വഴികാട്ടി

  • വായിക്കുക
  • തിരുത്തുക
  • മൂലരൂപം തിരുത്തുക
  • നാൾവഴി കാണുക
  • മാറ്റങ്ങൾ ശ്രദ്ധിക്കുക

കൂടുതൽ

ഉപകരണശേഖരം

ഉപകരണങ്ങൾ

  • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 13:13, 3 ഫെബ്രുവരി 2022.
  • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്. Reading Problems? Click here