ബഷീർ അനുസ്മരണം

എണ്ണമറ്റ കൃതികൾക്കൊന്നും തൂലിക ചലിപ്പിക്കാതെ തന്നെ വിശ്വസാഹിത്യത്തിന്റെ മട്ടുപ്പാവിൽ കസേര വലിച്ചിട്ടിരുന്ന വിഖ്യാതനായ എഴുത്തുകാരനാണ് ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീർ. ബഷീർ കുട്ടി എന്നായിരുന്നു യഥാർഥ നാമം. നാടൻ ഭാഷാപ്രയോഗങ്ങളുമായി നർമത്തിൽ പൊതിഞ്ഞ എഴുത്ത് രീതിയാണ് ബഷീറിന്റെ രചനകളെ വ്യത്യസ്തമാക്കുന്നത്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർഥമില്ലാത്ത വാക്കുകളെപോലും ഫലപ്രദമായി സമന്വയിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ ലോകം തന്നെ വായനക്കാർക്ക് ബഷീർ സമ്മാനിച്ചു എന്നതിന് ഉത്തമോദാഹരണമാണ് ഇന്നും സ്കൂൾ തലത്തിൽ ബഷീർ അനുസ്മരണം. നമ്മുടെ വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളെ അരങ്ങിൽ അവതരിപ്പിച്ചു അദ്ദേഹത്തിന്റെ പുസ്തകങ്ങളിൽ ഇറങ്ങി ചെന്നു എന്നത്തിന് തെളിവാണ്.