ചോമ്പാല എൽ പി എസ്/എന്റെ ഗ്രാമം

11:00, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16239-hm (സംവാദം | സംഭാവനകൾ) (→‎മുക്കാളി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുക്കാളി

മൂന്ന് കാളിക്ഷേത്രത്തിന് നടുവിലുള്ള സ്ഥലമായത്കൊണ്ടാണെന്നും, അതല്ല മൂന്ന് പ്രദേശങ്ങളുടെ മധ്യത്തിലെ കവല ലോപിച്ച് മുക്കാളിയായതാണെന്നും പറയപ്പെടുന്നു.


സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ സ്ഥാപിച്ച മസ്ജിദും, ക്രിസ്തു മതസ്ഥരുടെ പുണ്യ പുരാതന ദേവാലയമായ ക്രിസ്ത്യൻ മില്ലർ മെമ്മോറിയൽ സി. എസ്. ഐ ചർച്ചും, ഹൈന്ദവ വിശ്വാസികളുടെ ദേവാലയമായ ആവിക്കര ക്ഷേത്രവും ഈ നാട്ടിലെ ജനങ്ങൾക്ക്  മതത്തിന്റെ ധാർമീക ദർശനങ്ങൾ  പകർന്ന് നൽകി. അതിന്റെ കൂടെ വാഗ്ഭടാനന്ദന്റെ ആത്മവിദ്യ സംഘവും ചേർന്നപ്പോൾ മുൻപ് ഗുരു പറഞ്ഞത് പോലെ ഏവരും സോദരത്വേന വാഴുന്ന മാതൃക സ്ഥലമാകാൻ മുക്കാളിക്ക് കഴിഞ്ഞു


ഒരു ജനതയുടെ ജീവിതത്തിന് നിറം പകർന്ന ചോമ്പാൽ ഹാർബർ മത്സ്യബന്ധനത്തിനെന്ന പോലെ വാണിജ്യ സാധ്യതകളും നിലനിർത്തിന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മരവും,സുഗന്ധവ്യഞ്ജന വസ്തുക്കളും,നാളികേരവും മറ്റ് രാജ്യങ്ങളിലേക്ക് ഇവിടുന്ന് കയറ്റുമതി ചെയ്തിരുന്നു.

ആയോധന കലകളുടെ പാരമ്പര്യമുള്ള ഉദയ കളരി സംഘം.

പുതിയ വെളിച്ചത്തിനായ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ മഹാത്മ വായനശാല

മുക്കാളിയിലെ കലാകായിക മത്സരങ്ങൾ അരങ്ങേറുന്ന ചരിത്ര പശ്ചാത്തലമുള്ള ഗോപി ആർട്സ് & സ്പോർട്സ് ക്ലബ്,. എന്നിവ ഞങ്ങളുടെ ഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമാണ്

ഭാഷയും വേഷവും അനുകരിച്ചപ്പോളും മനുഷ്യന്റെ ഉള്ളിലെ സാമൂഹിക സാംസ്‌കാരിക മൂല്യം മങ്ങലേൽക്കാതെ നിലനിൽക്കും. അതാണ് നമ്മുടെ നാടിന്റെ പൈതൃകം. തുരുമ്പിക്കാത്ത മങ്ങലേൽക്കാത്ത കാരിരുമ്പിന്റെ കരുത്തുള്ള മുക്കാളിയുടെ പൈത്രകം