കടാങ്കോട്,പള്ളിപ്രം,വാരംകടവ് പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി 1925 സ്ഥാപിതമായതാണ് വാരം മാപ്പിള എൽ പി സ്കൂൾ. പൂന്തോട്ടത്തിൽ നാരായണൻ നമ്പ്യാരുടെ ഉടമസ്ഥതയിൽ പള്ളി കോട്ടേഴ്സ് സ്ഥിതിചെയ്യുന്ന സ്കൂൾ പറമ്പിലായിരുന്നു ആരംഭം.പിന്നീട് മഹൽ കാരണവരായ മർഹും നാരാങ്കല്ലി കുരുക്കള് ചാലിൽ സാവാൻ എന്നവരുടെ മേൽനോട്ടത്തിൽ 1944 - ‍‍ൽ ദാമോദരൻ നമ്പ്യാരിൽ  നിന്നും പ്രദേശവാസികളുടെ വിദ്യാഭ്യാസ ഉന്നതിക്ക് വേണ്ടി പകുതി വിലക്ക് വാങ്ങിച്ചു.1958 -ൽ മാനേജർരായ പുന്തോട്ടത്തിൽ നാരായണൻ നമ്പ്യാരിൽ നിന്നും 800രൂപയ്ക്ക് നൂറുൽ ഇസ്ലാം മദ്രസ കമ്മിറ്റിക്ക് വേണ്ടി മർഹും നാരാങ്കല്ലി കുരിക്കള ചാലിൽ മൊയ്‌ദീൻ കുട്ടി പൂർണമായും വിദ്യാലയത്തിന്റെ അവകാശം വാങ്ങിച്ചു. പിന്നീട് മർഹും കേളോത്ത് പക്കർ ഹാജി, പള്ളിക്കണ്ടി കമാൽ കുട്ടി, മർഹും പള്ളികുളത്തിന്റെവിട മുഹമ്മദ്‌ കുഞ്ഞി, പനക്കട കമാൽ എനിവർ മാനേജ്‌മെന്റ് കൈകാര്യകർത്താക്കളായി. ഇപ്പോൾ മഹല് കമ്മിറ്റിയുടെ കീഴിൽ കറസ്പോൺഡറായി എ മുഹമ്മദ്‌ അഷ്‌റഫ്‌ മാനേജറായി പ്രവർത്തിക്കുന്നു.