ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ
കോഴിക്കോട് പേരാമ്പ്ര റുട്ടില് നടുവണ്ണൂര്‍ ടൗണിന്റെ ഹൃദയ ഭാഗത്തായിട്ടാണ് സ്ഥാപനംസ്ഥിതി ചെയ്യുന്നത്
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
13-12-2016 | Srsureshndr |
പ്രാദേശിക ചരിത്രം
കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യ ഭാഗത്തായി തീരസമതലത്തിനും മലമ്പ്രദേശത്തിനും ഒത്ത നടുവിലായി സ്ഥിതി ചെയ്യുന്ന നടുവന് ഊരാണ് നടുവണ്ണൂരായി തീര്‍ന്നത്.ഐതിഹ്യപ്രസിദ്ധ്മായ കോരളത്തിലെ മുപ്പത്തിരണ്ടു ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായ നടുവണ്ണൂര്‍ നാട്ടുരാജ്യമായ കുറുമ്പ്രനാടിന്റെ തലസ്ഥാനം കൂടിയായിരുന്നു.സബ്രജീസ്റ്ററാപ്പീസ് ഹജീര്‍കച്ചേരി സബ്ജയില്‍ തൂക്കുമരം തുടങ്ങിയ സ്ഥാപനങ്ങളും ആഴ്ച ചന്ത പോലുള്ള പരിപാടികളും കൊണ്ടുശ്രദ്ധേയമായിരുന്ന നടുവണ്ണുരിന് ഉജ്ജ്വലമായ ഒരു സ്വാതന്ത്ര്യസമര ചരിത്രവുംസമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും കൂടിയുണ്ട്.ക്വിറ്റന്ത്യ സമരകാലത്ത് മലബാറില്‍ തീവെച്ച് നശിപ്പിക്ക പ്പെട്ട ഏക സര്‍ക്കാര്‍ സ്ഥാപനംവിടുത്തെ സബ് രജിസ്റ്ററാപ്പീസ് ആയിരുന്നു.മലയാളത്തിന് ലക്ഷണമൊത്ത നോവന്‍ സമ്മാനിച്ച ഒ. ചന്തുമേനോന്‍ ജനിച്ചത് നടുവണ്മൂരിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപമുള്ള മഠത്തല്‍ ഗൃഹത്തിലായിരുന്നു
സ്കൂള്‍ ചരിത്രം
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണമബോത്സവത്തോടനുബന്ധിച്ച് 1912 ല്‍ ആരംഭിച്ച ലോവര്‍ എലിമെന്ററി സ്കൂളാണ് പിന്നീട് നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറിസ്കൂളായി ഉയര്‍ന്നത്.സ്വാതന്ത്ര്യസമരം കൊടുമ്പരിക്കൊണ്ടിരുന്നപ്പോള്‍ രജിസ്റ്റരാപ്പീസ് തീവെച്ച പോരാളികളെ നേരിടാന്‍ വന്ന ബ്രട്ടീ,ഷ് പട്ടാളം ദിവസങ്ങളോളം താമസിച്ചത് ഇവിടെയായിരുന്നു.സ്വാതന്ത്ര്യാനന്തരം മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിന്കീഴില്‍ അപ്പര്‍ പ്രൈമറിയായും 1981 സെപ്തംബര്‍ 14ന് ഹൈസ്കൂളായും സ്ഥാപനം ഉയര്‍ത്തപ്പെട്ടു.2004ല്‍ ഹയര്‍ സെക്കണ്ടറി കൂടി വന്നതോടെ വളര്‍ച്ച പൂര്‍ണ്ണമായി.ദശാബ്ദങ്ങള്‍കൊണ്ട് പരശതം തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഒരുപ്രദേശത്തിന്റെ മുഴുവന്‍ സാംസ്കൂരികകേന്ദ്രം കൂടിയായി ഉയര്‍ന്ന് വന്ന നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്ന് വളര്‍ച്ചയുടെ രജതജൂബിലിയും പിന്നിട്ട് ശതാബ്ദിയിലെത്തിനില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. ഹയര്‍സെക്കണ്ടറിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം സയന്‍സ് ലാബുകളും കമ്പ്യുട്ടര്‍ ലാബുകളും ഉണ്ട്.എല്‍.സി.ഡി.പ്രൊജക്ടര്‍ ഇന്റര്‍നെറ്റ് ബ്രോഡ്ബോന്റ് സൗകര്യത്തോടെയുള്ളവിശാലമായസൗകര്യമാണ് കമ്പ്യൂട്ടര്‍ ലാബില്‍ ഒരുക്കിയിരിക്കുന്നത്.നാലോളം വോളിബോള്‍ കോര്‍ട്ടുകള്‍ ഉള്ള മൈതാനവും ഇവിടെയുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- കബ്ബ് &ബുള്‍ ബുള്‍
- റോവര്‍
- എസ്.പി.സി
- ബിദ ബെസ്റ്റ്
- ജെ.ആര്.സി.
- വാനനിരീക്ഷണം
- ക്ളബ്ബ് പ്രവര്‍ത്തനം
- വിദ്യാരംഗം കലാവേദി
- ഫൈന്‍ ആര്‍ടാസ് ക്ളബ്ബ്
- ബാന്റ് ട്രൂപ്പ്
- കായികവേദി
- വോളീബോള്‍ പരിശീലനം
- ഉപകരണ സംഗീതപരീശീലനം
- പഠനവിനോദയാത്ര
- സഹവാസ ക്യാമ്പ്
- സ്കൂള്‍ ലൈബ്രറി
- ക്ളാസ് ലൈബ്രറി
- സോഫ്റ്റ് സ്കില്‍ ട്രൈനിംങ്ങ്
സ്കൗട്ട്,ഗൈഡ്,ബുള്‍ബുള്‍&റോവര്‍
1978 ല്‍ പ്രൈമറി വിഭാഗത്തിലാണ് സ്കൗട്ട് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. സ്കൂളിലെ ആദ്യത്തെസകൗട്ട് മാസ്റ്റര്‍ രാമര്‍ ഗുരുക്കള്‍ആണ് . സ്ഥാപനം ഹൈസ്കൂളായി ഉയര്‍ന്നപ്പോള്‍ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര് കൂടിയായ ബാലചന്ദ്രന് പാറച്ചോട്ടില്‍ സകൗട്ട് മാസ്റ്ററായി സേവനമാരംബിച്ചു.സ്ഥാപനത്തിന്റെ ഇരുപത്തി അഞ്ചുവര്‍ഷത്തെചരിത്രത്തിനിടയില്‍ ഇരുന്നൂറോളം രാഷ്ട്രപതി സകൗട്ട് അവാര്‍ഡ് ജേതാക്കളെയും മുന്നേൂറോളം രാജ്യ പുരസ്കാര്‍ അവാര്‍ഡ് ജേതാക്കളെയും സൃ,ഷ്ടിയ്ക്കാന്‍ കഴിഞ്ഞു.ആയിരത്തി തൊള്ളായിരചത്തി തെണ്മേൂറ്റി രണ്ടില്‍ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ ക്കുള്ള പ്രധാനമന്ത്രിയുടെ ഷീല്‍ഡും പ്രശംസാ പത്രവും സ്കൂള്‍ സ്കൗോട്ട് യൂണിറ്റിന് ലഭിച്ചു. കേരളത്തില്‍ നിന്ന് തന്നെ ോആദ്യമായി പ്രസിദ്ധീകരണം ആരംഭിച്ച ഒരുസ്കൂള് സ്കൗട്ട് യൂണിറ്റിന്റെ ഇന്‍ലന്‍ഡ് മാഗസിന് എന്ന നിലയില്‍ നാടോടി അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടി.ഏഷ്യാ പെസഫിക്ക് റീജിനിയല്‍ പുരസ്കാരം നേടിയ നാടോടി ിന്നും മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്നു.സ്കൗട്ടിലെ വിവധ വിഭാഗങ്ങളായ കബ്ബ്,ബുള്‍ബുള്‍,സ്കൗട്ട്,ഗൈഡ്,റോവര്‍, എന്നീയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക വിദ്യാലയമാണ് നടുവണ്ണൂര്‍ ഗവ.ബയര്‍ സെക്കണ്ടറിസ്കൂള്.വിവധ ?യൂണിറ്റുകളൂടെ ഇന്‍ചാര്‍ജ്ജുകള്‍ താവ പറയും പ്രകോരം.
കബ്ബ്--പി.എം പ്രകാശന്| ബുള്‍ ബുള്‍--ദീപ നാപ്പള്ളി| സ്കൗട്ട്--കെ.സി.രാജീവന്,കെ.കെ.യൂസുഫ്, ഗൈഡ്--ടി.ഉഷാകുമാരി റോവര്‍--നികേഷ് കുമാര്‍
മുഖം
കഴിഞ്ഞ ആറു വര്‍ഷമായി സ്കൂളില്‍ മുടങ്ങാതെ പ്രസിദ്ധീകരിച്ച് വരൂന്ന പത്രമാണ് മുഖം.സ്കൂളില്‍ ഉണ്ടാവുന്ന വാര്‍ത്തകള്‍ ശേഖരിച്ച് മാസാന്തം പ്രസിദ്ധപ്പെടുത്തുന്ന ഈപത്രം വഴി സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ക്ക് കൂടി മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നതാണ് പത്രം കൊണ്ടുള്ള ഒരുഗണം.മാത്രമല്ല കുട്ടികളിലുണ്ടാവുന്ന സര്‍ഗ്ഗസൃഷ്ടികള്‍ പ്രസിദ്ദപ്പെടുത്താനുള്ള ഒരുമാര്‍ഗ്ഗമായും പത്രം ഉപയോഗപ്പെടുത്തുന്നു.ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ പത്രപ്രവര്‍ത്തനമേഖലയുടെ വൈപുല്യം വര്‍ദ്ധിച്ചപ്പോള്‍ ഈരംഗത്തെതൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിച്ചതിനാല്‍ പത്ര പ്രവര്‍ത്തനരംഗത്ത് കുട്ടികള്‍ക്ക് കൃത്യമായ ഒരുപരിശീലനം കൂടിയായി മാറുന്നു ഈപത്രപ്രവര്‍ത്തനം.പത്ര പ്രസിദ്ധീകരണത്തിന്റെ എല്ലാമേഖലകളിലും കുട്ടികള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്..അദ്ധ്യയന വര്‍ഷാരംഭത്തില്‍ കുട്ടികളില്‍ നിന്ന് ശേഖരിയ്ക്കുന്ന പണമാണ് പത്രത്തിന്റെ പ്രസിദ്ധീകരണച്ചെലവിന് ഉപയോഗിക്കുന്നത്.ഒമ്പത് ഇക്ളാസ് വിദ്യാര്‍ത്ഥി അംജത് അഷ് റഫ് ആണ് പത്രത്തിന്റെ എഡിറ്റര്‍.മുസക്കോയ നടുവണ്ണൂര്‍ പത്രത്തിന്റെ സ്റ്റാഫ് എഡിറ്റര്‍
എസ്.പി.സി.
കോഴിക്കോട് ജില്ലയില്‍ ആദ്യം അനുവദിച്ച എസ്.പി.സി ട്രൂപ്പ് ആണ് ഇവിടുത്തേത്.വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കാന്‍ ഈ ട്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. കായികമായി വികസനത്തിനുതകുന്ന പരേഡടക്കമുള്ള പരിശീലനങ്ങള്‍ക്കൊപ്പം കുട്ടികളുടെ വ്യക്തിത്വ പരിശീലനത്തിനുതകുന്ന പരിപാടികളും ക്യാമ്പുകളും എസ്പി.സി. നേതൃത്വത്തില്‍ നടക്കുന്നു.അധ്യാപകരായ പി.സി. രാജന്, എം. റീന കുമാരി എന്നിവരാണ് െസ്പിസി നയിക്കുന്ന കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍.
ബി ദബെസ്റ്റ്
ശ്രീ. ബാലചന്ദ്രന് പാറച്ചോട്ടില്‍ പ്രധാനാധ്യാപകനായിരുന്ന കാലത്ത് ആരംഭിച്ച സ്കൂളിന്റെ തനത് പദ്ധതിയാണ് ബി ദബെസ്റ്റ്. ബെറ്റര്‍ ദി ബെസ്റ്റ് എന്നതിന്റെ ചുരുക്കമാണ് ഈ പേര്.ആവശ്യമായി ഗൈഡന്‍സ് ലഭിക്കാത്തതിന്റെ പേരില്‍ അനുയോജ്യമായ മേഖലയിലെത്തിച്ചേരാന്‍ കഴിയാത്ത കുട്ടികളെ ഒരു യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ എട്ടാംക്ലാസില്‍ നിന്ന് തെരെഞ്ഞെടുത്ത് തുടര്‍ച്ചയായി മൂന്ന് വര്‍ഷം പരിശീലിപ്പിക്കുന്ന പദ്ധതിയാണിത്. അക്കാദമിക നിലവാരത്തോടൊപ്പം ജീവിതത്തിലും എപ്ലസ് നിലവാരത്തിലേക്കെത്തുന്നതിനാവശ്യമായി പരിപാടികളാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നത്.വ്യക്തിത്വവികസനത്തിനുതകുന്ന ക്ലാസുകള്‍ക്ക് പുറമേ നീന്തല്‍ പരിശീലനം, വാന നിരീക്ഷണം, സൈക്കിള്‍ സവാരി പരിശീലനം, മരംകയറ്റ പരിശീലനം,ചെസ്സ്, സ്ക്രാബ്ള്‍ ഗെയിം,പഠന വിനോദ യാത്രകള്‍,പ്രകൃതി പഠനക്യാമ്പ്,അഭിനയപരിശീലനം,നാടന്‍ പാട്ട് ശില്പശാല,തിരക്കഥ ശില്പശാല,സാഹസികയാത്ര,തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന പദ്ധതികളാണ് ഇതിന് കീഴിലുള്ളത്.ബി ദ ബെസ്റ്റ് സ്കൂളില്‍ ആരംഭിച്ച എന്‍.എം.എം.എസ്. സ്കോളര്‍ഷിപ്പ് പരിശീലനത്തിലൂടെ വന്ന കുഴിഞ്ഞനാല് വര്‍ഷമായിജില്ലയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സ്കൂളിന് കഴിഞ്ഞു.എല്‍.എസ്.എസ്.,യു.എസ്.എസ്. പരീക്ഷകള്‍ക്കും ബിദബെസ്റ്റ് ചിട്ടയായ പരിശീലനങ്ങള്‍ നല്കി വരുന്നു.ബി ദ ബെസ്റ്റിന്റെ ചുവട് പിടിച്ച് ജില്ലയിലെ ബഹു ഭൂരിപക്ഷം സ്കൂളുകളിലും സമാനമായ പദ്ധതികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.സ്കൂളിലെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ത്ഥിയും ഇപ്പോള്‍ അധ്യാപകനുമായ മൂസക്കോയ നടുവണ്ണൂരാണ് ബി ദ ബെസ്റ്റ് എന്ന ആശയം മുന്നോട്ട് വെക്കുന്നത്.സ്കൂളിന്റെ അഭ്യുദയകാംക്ഷികൂടിയായ ശ്രീമതി. പി.എന്‍ രേഖ പ്രസിഡന്റുായുള്ള ഒരു ജനറല്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ശ്രീ.എ.അഷ്റഫ്,ശ്രീ.എം.വി.പ്രേംനാഥ്എന്നിവര്‍ സജീവാംഗങ്ങളാണ്.
|}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 11.48418,75.77633| width=800px | zoom=16 }}
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്കു