Login (English) Help
ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ മറയുന്ന മാമഴകാടിനെ മയങ്ങുന്ന പുഴകളെ ഒക്കെ വിളിച്ചുണർത്താൻ കനിവറ്റ കാലം കരിച്ച വർണാഭമാം ശലഭങ്ങളെ ഒക്കെ വീണ്ടെടുക്കാൻ അകലെ മറഞ്ഞൊരു തുമ്പികളെ ഓമന കിളികളെ ഒക്കെ തിരിച്ചു കിട്ടാൻ ഒരു തൈ നടുന്നു നാം നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവം തീർക്കാൻ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കവിത