സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കുക

16:16, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (സെന്റ്. ജോവാക്കിംസ് യൂ. പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന താൾ സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയെ സംരക്ഷിക്കുക

പരിസ്ഥിതി എന്ന് പറഞ്ഞാൽ മനുഷ്യരും ജീവജാലങ്ങളും ചെടികളും മരങ്ങളും കാറ്റും വെള്ളവും അടങ്ങുന്ന നല്ല മനോഹരമായ പ്രകൃതിയാണ് പരിസ്ഥിതി .

നമ്മുടെ പരിസ്ഥിതി അപകടത്തിലാണ്. എല്ലാ മനുഷ്യരും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മരങ്ങൾ വെട്ടി നശിപ്പിക്കുന്നു. അതോടെ മഴയുടെ തോത് കുറഞ്ഞു. വാഹനങ്ങളിൽ നിന്നുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. മാരകരോഗങ്ങൾക്ക് ഇടയാക്കുന്നു. ഓസോൺ പാളിയിൽ വിള്ളൽ വീഴാൻ കാരണമാകുന്നു. അന്തരീക്ഷത്തിലെ ചൂട് കൂടുന്നു. നാമുപയോഗിക്കുന്ന AC Fridge എന്നിവ കൂടുതൽ ഉപയോഗിച്ചാൽ അതിൽ നിന്ന് പുറത്തുവരുന്നു ക്ലോറോഫ്ലൂറോകാർബോൺ ഓസോൺ പാളിയിൽ വിള്ളൽ ഉണ്ടാക്കുന്നു. അതിലുടെ വരുന്ന അൾട്രാവയലറ്റ് രശ്മികൾ ചര്മരോഗങ്ങൾക്ക് കാരണമാകുന്നു. മൃഗങ്ങൾ ചത്തൊടുങ്ങുന്നു. മരങ്ങളും ചെടികളും നശിച്ചു പോകുന്നു.

ഫാക്ടറികളിലുള്ള രാസവസ്തുക്കൾ പുഴകളിലേക്ക് പുറംതള്ളുന്നതിന്റെ ഫലമായി ജലം മലിനീകരിക്കപ്പെടുന്നു. അതിലുള്ള മത്സ്യങ്ങളും ചെറുജീവികളും ചത്തൊടുങ്ങുന്നു. ആ മത്സ്യങ്ങളെ ഭക്ഷിക്കുന്നത് വഴി നമുക്കും ഗുരുതരരോഗങ്ങൾ പിടിപെടുന്നു.

നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാനായി നാം മരം വെട്ടി നശിപ്പിക്കാതിരിക്കുക, കുന്നുകൾ ഇടിച്ചു നിരപ്പാക്കാതിരിക്കുക, നമുക്കാവശ്യമായ പച്ചക്കറികൾ നാം തന്നെ കൃഷി ചെയ്യുക. പുഴകളിലെ മണൽ വാരാതിരിക്കുക നമ്മുടെ പ്രകൃതിയെ സ്നേഹിക്കുക.

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു ദിവസം കൊണ്ട് പൂർത്തിയാകുന്ന ഒന്നല്ല, വളരെ ജാഗ്രത ആവശ്യമുള്ള പ്രവൃത്തിയാണത്. പരിസ്ഥിതി നമ്മളെ ആശ്രയിച്ചും നമ്മൾ പരിസ്ഥിതിയെ ആശ്രയിച്ചും പരസ്പരപൂരകമായി മുന്നോട്ട് പോകാം......... ജീവിക്കാം പ്രകൃതിയെ നോവിക്കാതെ

ഫെർലിൻ ലാറൻ
6 B സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - ലേഖനം