ഗവ.എൽ. പി. എസ്. കനത്താർകുന്നം/ചരിത്രം/വിശദമായി.....

14:57, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS KANATHARKUNNAM (സംവാദം | സംഭാവനകൾ) (HISTORY)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിൽ കണത്താർകുന്നം എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1945 കരോട്ട് വീട്ടിൽ വാടകയ്ക്ക് തുടങ്ങിയ സ്കൂൾ 1947 ൽ നെടുമ്പുറത്ത് രാമൻപിള്ള പാട്ടുപുരക്കൽ സ്കൂൾ എന്ന കണത്താർകുന്നം സ്കൂൾ പണികഴിപ്പിച്ചു. ആദ്യ ഘട്ടത്തിൽ ഒറ്റ ഹാളിലായിരുന്നു പഠനം തുടങ്ങിയത് .പിന്നീട് പല ഘട്ടങ്ങളിലായി സ്കൂൾ വികസനം നടന്നു. ഓലപ്പുരകൾ മാറി.എസ്‌.എസ്‌.എ യുടെ ഫണ്ടിൽ നിന്നും പുതിയ കെട്ടിടങ്ങൾ പണിതു.സ്വാതന്ത്ര്യസുവർണ്ണ ജൂബിലി ഭാഗമായി ജനകീയാസൂത്രണപദ്ധതിയിൽ പെടുത്തി പുതിയ കെട്ടിടങ്ങൾ പണിതു.എം.എൽ.എ. ഫണ്ടിൽ നിന്നും ഒരു കെട്ടിടവും കമ്പ്യൂട്ടറും ലഭിച്ചു.തുടർന്ന് പഞ്ചായത്തിൽ നിന്നും കമ്പ്യൂട്ടറുകളും ലഭിച്ചു. എസ്‌.എസ്‌.എ ഫണ്ടുപയോഗിച്ച് ഇലക്ട്രിഫിക്കെഷനും കുടിവെള്ളവും നടപ്പിലാക്കി . പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ചുറ്റുമതിലും നിർമ്മിച്ചു.ഇന്ന് പഞ്ചായത്തിലെ മികച്ച പ്രൈമറി സ്കൂളുകളിൽ എല്ലാ മേഖലയിലും ഒന്നാംസ്ഥാനം നേടാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്..