എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ/സ്കൂൾ പാർലമൻറ് ഇലക്ഷൻ

13:09, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48230 (സംവാദം | സംഭാവനകൾ) ('== '''സ്കൂൾ പാർലമൻറ് ഇലക്ഷൻ''' == ഒരു പൊതു തിരഞ്ഞെടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പാർലമൻറ് ഇലക്ഷൻ

ഒരു പൊതു തിരഞ്ഞെടുപ്പിൻറെ  എല്ലാ ചിട്ടവട്ടങ്ങളും കുട്ടികൾക്ക് അനുഭവേദ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങളിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്  ജനാധിപത്യരീതിയിൽ വേണം എന്ന് നിഷ്കർഷിക്കാറുള്ളത്. 

ജൂൺ മാസത്തിൽ തന്നെ ഒരാഴ്ച തിരഞ്ഞെടുപ്പ് ചൂടിലമരും  നമ്മുടെ വിദ്യാലയം. വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാൽ പ്രവർത്തനങ്ങൾ തുടങ്ങുകയായി. നാലാം ക്ലാസുകാർക്ക് മത്സരിക്കാം. പത്രികാസമർപ്പണം പൂർത്തിയായിക്കഴിഞ്ഞ് തൊട്ടടുത്ത ദിവസം സൂക്ഷ്മ പരിശോധന പൂർത്തിയാകും. തിരഞ്ഞെടുപ്പിന് തലേ ദിവസം വൈകുന്നേരം വരെ പരസ്യ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ ഇലക്ട്രോണിക് വോട്ടിംഗ് രീതിയിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ്. എല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് 3 മണിക്ക് പല പ്രഖ്യാപനം.

പലപ്രഖ്യാപനത്തിന് മുമ്പ് തന്നെ  പ്രചാരണത്തിനായി തൂക്കിയതും ഒട്ടിച്ചതുമായ എല്ലാ പേപ്പറുകളും സ്ഥാനാർത്ഥികളും കൂട്ടാളികളും ചേർന്ന്  നീക്കം ചെയ്യുന്നു. 'നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്തം' എന്ന ചിന്ത കുഞ്ഞുങ്ങളുടെ മനസിൽ ഉറപ്പിക്കാനും ഈ അവസരം ഉപയോഗിച്ചു.

തിരഞ്ഞെടുപ്പ് പ്രക്രിയയിലെ  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, നിരീക്ഷകർ, പോലീസ്, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ തുടങ്ങി എല്ലാം വിദ്യാർത്ഥികൾ  തന്നെ. പോളിംഗ് സാമഗ്രികൾ ഹെഡ്മാഷിൽ നിന്ന് ഏറ്റുവാങ്ങി, രണ്ട് ബൂത്തിൽ കൃത്യമായ ഗൗരവത്തോടെ തന്നെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കും.  പ്രചാരണത്തിനിടയിലെ  ചെറിയ നിയമലംഘനങ്ങൾ പോലും നിരീക്ഷകർ കൃത്യമായി കണ്ടെത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പക്ഷം ചേരാതെ മുഴുവൻ സമയം നിലകൊണ്ടു.

വോട്ടെണ്ണൽ കഴിയുമ്പോൾ മികച്ച ഭൂരിപക്ഷത്തോടെ സ്കൂൾ ലീഡറെയും ഡെപ്യൂട്ടി ലീഡറെയും തിരഞ്ഞെടുക്കുന്നു.