ശുചിത്വവും രോഗങ്ങളും

ശുചിത്വം ഒരു കൊച്ചു പദം മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തിൻെറ, മനത്തിൻെറ അഭിഭാജ്യഘടകമാണ്.ശുചിത്വം പലതരത്തിലുണ്ട്,വ്യക്തി ശുചിത്വം,പരിസരശുചിത്വം, സമൂഹ്യശുചിത്വം തുടങ്ങയവ യഥാക്രമം പരിപാലിച്ചാൽ മാത്രമേ നമുക്ക് പൂർണമായശുചിത്വം ഉണ്ടാകൂ.ഒരോ വ്യക്തിയും ശുചിത്വം പാലിക്കുമ്പോൾ പരിസര ശുചിത്വം ഉറപ്പാകുന്നു. നാം പരിസ്ഥിതിശുചിത്വം ഉറപ്പാക്കുമ്പോൾ നമ്മുടെ ചുറ്റുമുള്ള അസുഖങ്ങളെ നമുക്ക് ചെറുക്കൻ സാധിക്കും.നമ്മുടെ ലോകം ഇന്ന് അസുഖങ്ങളുടെ തടവറയിലാണ്.നമ്മെ വിഴുങ്ങുവാൻ വരുന്ന മഹാമാരികളായ അസുഖങ്ങളെ നമുക്ക് പ്രതിരോധിച്ചേ മതിയാവൂ. രോഗങ്ങൾ പിടിപെടുന്നത് ശുചിത്വമില്ലാത്ത പരിസ്ഥിതിയിൽ നിന്നാണ്,അതിനാൽ വൃത്തിഹീനമായ അന്തരീക്ഷങ്ങൾ നിലനിർത്താതിരിക്കുകയും പരിസരശുചിത്വം മലിനീകരണത്തിന് കാരണമാകുന്ന പ്ലാസ്റ്റിക്കിൻെറ ഉപയോഗം കുറയ്ക്കുക.നമ്മൾ പ്ലാസ്റ്റിക്ക് കത്തിച്ചാൽ അപകടകരമായ വിഷവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പടരും. നാം ശ്വസിക്കുന്ന വായുവിൽ ഇതു കലരുമ്പോൾ പല തീവ്ര മാരകരോഗങ്ങൾ ഉണ്ടാകും.മനുഷ്യരാശിയെ മാത്രമല്ല പ്രകൃതിയിലെ ഓരോ ജീവജാലങ്ങളെയും അത് ബാധിക്കും.കൃഷിനാശം,സാംക്രമിക രോഗങ്ങൾ,കാലാവസ്ഥ വ്യതിയാനം,വരൾച്ച, പ്രകൃതിദുരന്തങ്ങൾ മുതലായ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകും.അതിനാൽ പരിസരശുചിത്വം ഉറപ്പാക്കേണ്ടതാണ്.
മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോക മഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് പരിസ്ഥിതി മലിനീകരണം അത്യധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. മണ്ണും,വെള്ളവും,വളവും ഒരുപോലെ മലിനമായിരിക്കുന്നു.നഗരങ്ങൾ കളയുകയും,വ്യവസായം പെരുകുകയും ചെയ്യുന്നതനുസരിച്ച് സ്വാഭാവികമായും നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാകും. അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടുകയും,വായുമലിനീകരണം,ശബ്ദമലിനീകരണം എന്നിവ ഉണ്ടാകുന്നു. മാലിന്യനിർമ്മാർജനം ചെയ്യുന്നതിനു വേണ്ടി ശാസ്ത്രീയ സംവിധാനങ്ങൾ ഫലപ്രദമാക്കാം.വീടും പരിസരവും വൃത്തിയാക്കാമ്പോൾ മാലിന്യങ്ങൾ അശ്രദ്ധമായി വലിച്ചെറിയരുത്. അത് ഗവൺമെൻ്റൻെറ നിർദേശം അനുസരിച്ച് യഥാക്രമം നിർമ്മാർജ്ജനം ചെയ്യുക. പണ്ട് കാലത്ത് പരിസ്ഥിതി സംരക്ഷണം ആവശ്യം ഉണ്ടായിരുന്നില്ല. പ്രികൃതി സംരക്ഷണം സാമൂഹജീവിതത്തിൻെറ ഭാഗമായിരുന്നു.പണ്ടു കാലത്തെ മനുഷ്യർ പ്രകൃതിയെ ഈശ്വര തുല്യം ആരാധിച്ചിരുന്നത്.വായു ദേവനായും,അഗ്നി ദേവനും,വരുണദേവനായും ആരാധിച്ചിരുന്നു.അതിനാൽ അന്ന് പ്രകൃതി ദുരന്തങ്ങൾ വിരളമായിരുന്നു. പ്രകൃതി മലിനമാകാതെ സംരക്ഷിച്ചാൽ നമ്മുടെ ഭാവി തലമുറയ്ക്ക് അത് ഗുണകരമായി ഭവിക്കും.വ്യക്തികൾ പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളാണ്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലിരോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ആഹാരത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകണം. വ്യക്തികൾ തുമ്മുമ്പോഴും,ചുമയ്ക്കുമ്പോഴും മാസ്കോ,തൂവാലകൊണ്ടോ മുഖം മറയ്ക്കുക.അതിനുശേഷം കൈകൾ വൃത്തിയായി കഴുകുക, അതുവഴി രോഗം വായുവിലേക്കും മറ്റുള്ളവരിലേക്കും പകരാതിരിക്കും. ഇതുമൂലം രോഗങ്ങളുടെ വ്യാപനം തടയാം.
പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക.സാമൂഹിക അകലം പാലിക്കുക,വ്യക്തി ശുചിത്വം പാലിക്കുക,ശുചിത്വം ഓരോരൂത്തരും അനുഷ്ഠിക്കേണ്ടതാണ്.നല്ലൊരു നാളെക്കായി എല്ലാവരുടെയും സഹകരണം അത്യന്തം അനിവാര്യമാണ്.മഹാമാരികളിൽ നിന്ന് നമുക്ക് അതിജിവനം ഉറപ്പാക്കാം.വ്യക്തി ശുചിത്വത്തിലൂടെ നമുക്ക് ഒന്നിച്ചു പോരാടം.കോവിഡ് പോലുള്ള മാരകരോഗങ്ങൾ ലോകത്ത് നിന്ന് വേരോടെ പിഴുതെറിയാം.അതിജിവനം മനുഷ്യൻെറ മുതൽ കൂട്ടാണ്,അതിനാൽ നാം ഈ മഹാമാരികളെ തോൽപിച്ച് മുന്നേറും. അതുകൊണ്ട് "ബ്രേക്ക് ദി ചെയിൻ" ഫലപ്രദമാക്കാം.....

അനഘ എ.എസ്
8ഡി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം