എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം

13:18, 11 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judy (സംവാദം | സംഭാവനകൾ)

എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
വിലാസം
പാനായിക്കുളം

എറണാകൂളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകൂളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Anice K V
അവസാനം തിരുത്തിയത്
11-12-2016Judy




ചരിത്രം

പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ലിറ്റില് ഫ്ളവ൪ ഹൈസ്ക്കൂള്. കോണ്ഗ്രിഗേഷന് ഓഫ് തെരേസ്യന് കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ കീഴില് 1962 ല് ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റില് ഫ്ളവ൪ ഹൈസ്ക്കൂള് നിലകൊള്ളുന്നു.

പരിശ്രമത്തിന്റെ നാള് വഴികള്

1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 ല് ഈ സ്ഥാപനം ഹൈസ്ക്കൂളാക്കി ഉയ൪ത്തി. ആദ്യകാലങ്ങളില് പെണ്കുട്ടികള്ക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോള് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും ഒരുപോലെ പ്രവേശനം നല്കി വരുന്നു.

ഭൗതീക സൗകര്യങ്ങള്

ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. , ഹൈസ്ക്കൂള് വിഭാഗങ്ങള്ക്കായി ഇരുപതോളം കമ്പ്യൂട്ടറുകളും ഒരു എല്.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയില് ഒരു ഹൈടെക് ക്ലാസ്സ് റൂമും ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികള്ക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്. ശാസ്ത്ര വിഷയങ്ങള് കൂടുതലായി കുട്ടികള്ക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിള് ഷെഡ്ഡും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1.സി.ബോസ്കോ 2.സി.ഫിദേലിസ് 3.സി.എഫ്രേം 4.സി.ലില്ലിയാന് 5.സി.ലുസീന 6.സി.മെലീറ്റ 7.സി.വിയോള 8.സി.കുസുമം 9.സി.ക്ലാരിസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്വ. കെ. ഒ. ബനഡിക്ട്
  • മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
  • അല് അമീ൯ കോളേജ് പ്രി൯സിപ്പാള്
  • ഡോ. ഹൈദരാലി - അന് വ൪ ഹോസ്പിറ്റല്

വഴികാട്ടി

  • ആലുവ നഗരത്തില്‍ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡില്‍ സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400"> 10.134064, 76.273023, L.F.H.S. PANAIKULAM </googlemap>

ആമുഖം

ഹരിതമനോഹരമായതും എന്നാല്‍ വിദ്യാഭ്യാസത്തില്‍ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളര്‍ച്ചയ്‌ക്കു നാടിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌ക്കൂള്‍ ഇവിടെ ആരംഭിച്ചത്‌.ഇടപ്പള്ളിയിലെ സെന്റ്‌ ജോസഫ്‌സ്‌ വിദ്യാഭവന്‍ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിന്റെ കീഴിലായാണ്‌ 1962 ല്‍ ഈ എയ്‌ഡഡ്‌ സ്‌ക്കൂള്‍ തുടങ്ങിയത്‌.ആദ്യം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍ക്കൊള്ളുന്ന അപ്പര്‍ പ്രൈമിറ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളര്‍ച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളില്‍ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാള്‍വഴികള്‍ പിന്നിട്ട്‌ 1984 ല്‍ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെണ്‍കുട്ടികളെ എല്ലാ വിധത്തിലും ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌.ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ല്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനം കൊടുത്ത്‌ ഇതിന്‌റെ പ്രവര്‍ത്തനം വിപുലീകരിച്ചു.ഇപ്പോള്‍ 1150 ഓളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു.

സവിശേഷതകള്

  • നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
  • അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
  • ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
  • അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
  • ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങള് ആഘോഷിക്കുന്നു.
  • പഠന പ്രക്രീയയില് ആധുനിക സങ്കേതങ്ങള് ഉപയോഗിക്കുന്നു.
  • ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
  • പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂള് കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
  • ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളില് കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല് കൊടുക്കുന്നു.
  • സ്ക്കൂളില് അഞ്ചു മുതല് പത്തുവരെ ക്ലാസ്സുകളിലായി ആണ്കുട്ടികളും പെണ്കുട്ടികളും ഉള് പ്പെടെ 1151 പേ൪ പഠിക്കുന്നു.
  • ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.


സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കല് മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. ഫിലോ ലോറ൯സും സേവനം ചെയ്യുന്നു.

ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോണ് ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്.

ഹൈടെക് ലാബില് കുട്ടികള്ക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എല്. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്.

ശാസ്ത്രവിഷയങ്ങള്ക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങള്ക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്.

മാഗസി൯

സയ൯സ്, മാത് സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളില് പ്രത്യേകം പ്രത്യേകമായി മാഗസിനുകള് തയ്യാറാക്കുന്നു.

ക്ലബ് പ്രവ൪ത്തനങ്ങള്

സയ൯സ്, മാത് സ്, മലയാളം, സോഷ്യല് സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴില് ക്ലബുകള് വളരെ നന്നായി പ്രവ൪ത്തിക്കുന്നു.

സ്കൗട്സ് & ഗൈഡ്സ്, റെഡ് ക്രോസ്, വിദ്യാരംഗം,സ൪ഗ്ഗവേദി

കായികം

ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴില് കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകള് സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളില് മികവ് പുല൪ത്തുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

ലിറ്റില് ഫ്ളവ൪ ഹൈസ്ക്കൂള് , പാനായിക്കുളം . പി. ഒ പാനായിക്കുളം പി൯കോഡ്:-683511

വര്‍ഗ്ഗം: സ്കൂള്‍