ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/മറ്റ്ക്ലബ്ബുകൾ/റേഡിയോ ക്ലബ്ബ്

റേഡിയോ ക്ലബ്ബ്

2018 19 അക്കാദമിക് വർഷമാണ് ഗവൺമെൻറ് എച്ച്.എസ്. പ്ലാവൂരിൽ റേഡിയോ ക്ലബ് ആരംഭിച്ചത്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ചഭക്ഷണസമയത്ത് റേഡിയോ പരിപാടികൾ സംപ്രേക്ഷണം ചെയ്തു തുടങ്ങും. കുട്ടികളിലെ ആശയപ്രകാശനം ശൈലിയും ഭാഷാ ശേഷിയും സർഗ്ഗവാസനയ മെച്ചപ്പെടുത്തുക എന്നതാണ് റേഡിയോ ക്ലബ്ബിൻറെ ലക്ഷ്യം. കല-സാഹിത്യം ആരോഗ്യം കായികം തുടങ്ങി നിരവധി മേഖലകളിലെ പരിപാടികൾ റേഡിയോ ക്ലബ്ബ് സംപ്രേക്ഷണം ചെയ്തു വരുന്നു.അനൂപ് സാറിനെയും ശ്രീജ ടീച്ചറെയും നേതൃത്വത്തിലാണ് ആണ് റേഡിയോ ക്ലബ് പ്രവർത്തിക്കുന്നത്. റേഡിയോ ആർ.ജെ മാരായി കുട്ടികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികൾ തന്നെയാണ് പ്രോഗ്രാംസ് സെലക്ട് ചെയ്യുന്നതും അവതരിപ്പിക്കുന്നതും.കോവിഡ് മഹാമാരി കാരണം സ്കൂൾ തല പ്രവർത്തനങ്ങൾ സുഗമമില്ലാത്തതിനാൽ റേഡിയോ പരിപാടികൾ സംപ്രേക്ഷണം ചെയ്തു ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്.എന്നാൽ പത്താം ക്ലാസ് ഇപ്പോൾ ഉള്ളതിനാൽ ഉച്ചയ്ക്ക് കുട്ടികൾക്ക് മാനസിക ഉല്ലാസം നല്കാൻ ഇടവേളകളിൽ സ്കൂൾ റേഡിയോ പ്രയോജനപ്പെടുത്താറുണ്ട്.