ജി.എച്ച്.എസ്സ്.എസ്സ്. അഴിയൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

21:19, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹിരോഷിമ ദിനം ആഗസ്റ്റ് 6

ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഓൺലൈനായി വിവിധ മത്സരങ്ങൾ . സാമൂഹ്യ ശാസ്ത്ര അധ്യാപിക ഹിരോഷിമ ദിനത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ ശിവദാസ് പുറമേരി മുഖ്യപ്രഭാഷണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു .യുദ്ധവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ ഗാനം, പ്രസംഗ മത്സരം, ഓൺലൈൻ യുദ്ധവിരുദ്ധ റാലി ,ഉപന്യാസമത്സരം (വിഷയം യുദ്ധങ്ങൾ ഓട് വിട പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു) സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു .പരിപാടിയിൽ എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു,

സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 15

ആഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 8 30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി സജിത ടീച്ചർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തിയതോടെ സ്വാതന്ത്ര്യ ദിന പരിപാടികൾ ആരംഭിക്കുകയായി . പ്രശസ്ത ചരിത്രകാരൻ പി ഹരീന്ദ്രനാഥ് മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം കുട്ടികൾക്ക് നൽകി ഔദ്യോഗിക ചടങ്ങിനുശേഷം കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈൻ ആയി നടന്നു പ്രസംഗം ദേശഭക്തിഗാനം എന്നീ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ഓൺലൈനായി സ്വാതന്ത്ര്യ ദിന റാലിയും,സ്വാതന്ത്ര്യ ദിന ക്വിസ് മത്സരവും (ഹൈസ്കൂൾ വിഭാഗത്തിലും യുപി വിഭാഗത്തിലും) നടത്തി

ഒക്ടോബർ 2 ഗാന്ധിജയന്തി( ഗാന്ധിസ്മൃതി)

ഒക്ടോബർ 2 ന് ഗാന്ധിസ്മൃതി എന്ന പേരിൽ ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു. പ്രാർഥനയ്ക്കുശേഷം ശ്രീ സോമൻ കടലൂരും  ശ്രീ പി ഹരീന്ദ്രനാഥ് മാസ്റ്ററും കുട്ടികൾക്കായി ഗാന്ധിസ്മൃതി സന്ദേശം നൽകി. അതിനുശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു  ദേശഭക്തിഗാനം, ക്വിസ് മത്സരം ,പ്രസംഗം ,പോസ്റ്റർ നിർമ്മാണം എന്നിവയായിരുന്നു വിവിധ മത്സര ഇനങ്ങൾ .എല്ലാ കുട്ടികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.