നൈതികം

 

മുഴക്കുന്ന്  ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ  നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ  ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക്  മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ

 
 


ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് മുഴകുന്ന് ഗവൺമെൻറ് യുപിസ്കൂൾ തയ്യാറാക്കിയ ഭരണഘടനയ്ക്ക്  ആയിരുന്നു. ജില്ലാതലത്തിൽ ലഭിച്ച അംഗീകാരം  ഏറ്റു വാങ്ങുന്നതിനായി  കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും അഴീക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയിരുന്നു.. ഏറ്റുവാങ്ങിയ ഫലകവും, സർട്ടിഫിക്കറ്റും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്..

കാർഷിക ആൽബം പുരസ്‌കാരം

 

പേരാവൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ആയി ഒരു കാർഷിക ആൽബം മത്സരം നടത്തിയിരുന്നു...

നാട്ടിലെ പ്രധാന കാർഷിക വിളകളെകുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ ഫോട്ടോകളും വിവരണങ്ങളും അടക്കം ഒരു കാർഷിക ആൽബം തയ്യാറാക്കുക എന്നതായിരുന്നു ദൗത്യം...

ഞങ്ങളുടെ സ്കൂളും ഈ പ്രവർത്തനം ഏറ്റെടുത്തു..

സ്കൂളിലെ മുതിർന്ന കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി... ഇവ മോണിറ്റർ ചെയ്യുന്നതിനായി അധ്യാപകരിൽ നിന്നും പ്രതിനിധികൾ ഉൾപ്പെട്ടു...

കുട്ടികൾ ശേഖരിച്ച വിവരങ്ങൾ അധ്യാപകരുടെ പാനൽ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു...

അതിനുശേഷം ഈ വിവരങ്ങൾ മനോഹരമായി A4 പേപ്പറിൽ കുട്ടികളെ കൊണ്ട് തന്നെ എഴുതിച്ചു ...

ഇവയെല്ലാം കൂട്ടിച്ചേർത്ത് ബൈൻഡ് ചെയ്ത് മനോഹരമായ കവർ പേജുകളും തയ്യാറാക്കിയതിനുശേഷം കൃഷിഭവനിൽ സമർപ്പിച്ചു...

അവരുടെ വിലയിരുത്തലിൽ നിന്നാണ് പ്രസ്തുത സമ്മാനം ഈ സ്ഥാപനത്തിന് ലഭിച്ചത്...




കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം.2006,2007

2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്...

 
 

അന്നത്തെ കാലത്ത് 5000 രൂപയുടെ പുസ്തകങ്ങളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പ്രശംസ ഫലകവും ആയിരുന്നു ഉപഹാരത്തിൽ ഉൾപ്പെട്ടിരുന്നത്... അങ്ങനെ രണ്ടുവർഷങ്ങളിലായി 10,000 രൂപയുടെ പുസ്തകങ്ങൾ നമ്മുടെ സ്കൂളിന് ലഭിച്ചു.. പുരസ്കാര സമർപ്പണത്തിനായി ഡി സി ബുക്സ് പ്രതിനിധികൾ സ്കൂളിൽ വരികയും, സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.. കൂടാതെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു... സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം പകർന്ന പുരസ്കാരമായിരുന്നു ഇത്..

മലയാളഭാഷയ്ക്ക് ഒരു പുസ്തകം അവാർഡ്

വാൽക്കിണ്ടി മാഹാത്മ്യം എന്ന പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ  പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ  ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു. ഡിസി ബുക്സ്, ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ  ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

മലയാള മനോരമ പലതുള്ളി പുരസ്‌കാരം

ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാള മനോരമയുടെ പുരസ്‌കാരം 2006 ൽ സ്കൂളിന് ലഭിച്ചു.

ധാരാളം ജലസംരക്ഷണ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ കുട്ടികളെ ആശയ പ്രചാരകരാക്കി വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ അനേകം കുടുംബങ്ങളിൽ വഴി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തികച്ചും നൂതനമായ ഈ ആശയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് മലയാള മനോരമ 2006 വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു... വിവിധ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ ജില്ലാതല പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനമായി മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നിർവഹിക്കപ്പെട്ട ആശയത്തെ തെരഞ്ഞെടുത്തു എന്നതാണ് ഏറ്റവും മഹത്തായ കാര്യം...

 
 

മികച്ച പി.ടി.എ യ്ക്കുള്ള  അവാർഡ്

2014 ൽ  കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു . കേരള ഗവൺമെന്റ് വിവിധ വിദ്യാലയങ്ങളിലെ മികച്ച രക്ഷാകർതൃ സമിതികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2014 ൽ ഞങ്ങളുടെ സ്കൂൾ അർഹത നേടി..

യുറീക്ക അവാർഡ്, 2009

മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം.. ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു...

ലേബർ ഇന്ത്യ അധ്യാപക അവാർഡ്

ഈ  സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്‌തീൻ  മാസ്റ്റർ 2000  ലെ ലേബർ ഇന്ത്യ അധ്യാപക അവാർഡിന് അർഹനായി . പ്രശസ്ത എഴുത്തുകാരനായ പ്രൊഫസർ .എസ് ശിവദാസ് സ്കൂളിൽ നേരിട്ടുവന്ന് ഉപഹാരം കൈമാറി.. ഈ അവസരത്തിൽ സ്കൂളിലേക്ക് നൂറു പുസ്തകങ്ങൾ അദ്ദേഹം കൈമാറി. സ്കൂളിൽ നടത്തിയ വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളും, വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള നിർവ്വഹണവും ആണ് ഇത്തരം അവാർഡിനർഹമായ കാരണങ്ങൾ..

കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്

NCERT അവാർഡ്

കേന്ദ്ര ഗവൺമെന്റിൽ നിന്നും പുസ്തക പുരസ്കാരം 

 

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി കേന്ദ്ര ഗവൺമെൻറ് നൽകുന്ന പ്രത്യേക സ്കോളർഷിപ്പിന് ഞങ്ങളുടെ സ്കൂൾ അർഹമായി.. ഇതിന്റെ അംഗീകാരമായി 5000 രൂപ വിലവരുന്ന പുസ്തകങ്ങൾ സ്കൂളിലേക്ക് സമ്മാനമായി ലഭിച്ചു..

INNOVATIVE TEACHER AWARD 2007

സംസ്ഥാന അധ്യാപക അവാർഡ്

2019- 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...

Meritorious WSW school award 2012

ENERGY CONSERVATION AWARD

അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ

ജിജോ മാസ്റ്റർ  

  1. 2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്..

ലഭിച്ച ഏകദേശം 35 ഓളം.  ലേഖനങ്ങളിൽ നിന്ന് അദ്ദേഹത്തിൻറെ ലേഖനം മികച്ച രണ്ടാമത്തെ  ലേഖനം ആയി തെരഞ്ഞെടുക്കപ്പെട്ടു.. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രസ്തുത

ചടങ്ങിൽവച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ ബാബുരാജ് അവറുകൾ നൽകുകയുണ്ടായി..അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത ഏതെങ്കിലും ഒരു അനുഭവം എഴുത്തിലൂടെ അവതരിപ്പിക്കുക

എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില...

  1. 'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ  മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ്  സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു....
  1. ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കഥാ രചന മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ജിജോ ജേക്കബ് എഴുതിയ അഹല്യയുടെ അഞ്ചാംനാൾ തെരഞ്ഞെടുക്കപ്പെട്ടു..
 

പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി.

മൊയ്‌തീൻ മാസ്റ്റർ

  1. സ്കൂളിൽ നടത്തിയ വിവിധ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2000 -2001 അക്കാദമിക വർഷത്തിൽ ലേബർ ഇന്ത്യ പുരസ്കാരം ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസ് സ്കൂളിലെത്തി പ്രസ്തുത പുരസ്കാരം അധ്യാപകന് കൈമാറി.. പുരസ്കാരദാന ചടങ്ങിൽ സ്കൂളിനുള്ള അംഗീകാരമായി നൂറു പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കൂം നൽകപ്പെട്ടു
  2. 1996ൽ ശ്രീ മൊയ്തീൻ മാസ്റ്റർ  ഡൽഹിയിൽ  നടത്തപ്പെട്ട ഒരു മാസത്തെ ഓറിയൻ്റഷൻ കോഴ്സിന് (CERT )  തെരഞ്ഞെടുക്കപ്പെട്ടു.. പ്രസ്തുത പരിശീലന പദ്ധതിയുടെ പങ്കാളിത്തം വഴി  സ്കൂളിന് 900 സ്ളൈഡുകളും പ്രൊജക്ടറും അടങ്ങിയ സാംസ്കാരിക കിറ്റ് ലഭിച്ചു.
  3. നൂതനമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നിർവഹിച്ച് നടപ്പിലാക്കിയതിന്റെ അംഗീകാരമായി , KRLCC( Kerala Region Catholic Council) നൽകിയ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ശ്രീ മൊയ്തീൻ മാസ്റ്റർ ഏറ്റുവാങ്ങി.
 

6 . വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം  ആൽബങ്ങൾ ,  ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്....

7. വിവിധ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധനേടിയത് മാത്രമല്ല, ധാരാളം അംഗീകാരങ്ങളും, പുരസ്കാരങ്ങളും സ്കൂളിന് നേടി കൊടുത്തിട്ടുള്ള അധ്യാപകനാണ് ശ്രീ.മൊയ്തീൻ മാസ്റ്റർ... നല്ല ഒരു വായനക്കാരനും, എഴുത്തുകാരനും കൂടിയാണദ്ദേഹം.. അദ്ദേഹത്തിൻറെ സർവീസ് കാലഘട്ടത്തിൽ മികച്ച രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഇന്നും അദ്ദേഹം വളരെയധികം പുസ്തകങ്ങളുടെ രചനയിലാണ്... കാലിഡോ സ്കോപ്പ് എന്ന പേരിലും , ജല സൂത്രങ്ങൾ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ടു പുസ്തകങ്ങൾ , ആസ്വാദക മനസ്സുകളിൽ വളരെയധികം പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.....

8. BRC അധ്യാപകർക്കായി നടത്തിയ 2 ക്രിയാ ഗവേഷണങ്ങൾ രൂപപ്പെടുത്തിയിരുന്നു... ഈ രണ്ട് ക്രിയാ ഗവേഷണങ്ങളും മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പ്രിയ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു... രണ്ടു ക്രിയാ ഗവേഷണങ്ങളും താഴെ കൊടുക്കുന്നു... കൃത്യമായ പ്ലാനും, നടപടിക്രമങ്ങളും പാലിക്കുന്നതിൽ രണ്ടു ക്രിയാ ഗവേഷണങ്ങളും ശ്രദ്ധ പതിപ്പിച്ചു എന്നു പറയാൻ സാധിക്കും...

1. ഉച്ചാരണം മെച്ചമാക്കാം.

 





2.വരൂ...വാക്കുണ്ടാക്കിക്കളിക്കാം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം