എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/സയൻസ് ക്ലബ്ബ്


സയൻസ് ക്ലബ്ബ്

കോറോണോ വ്യാപനത്തെ തുടർന്ന് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ 2021-2022 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ശാസ്ത്രാധ്യാപകരായ ശ്രി.എം.എസ്.ഗോപകുമാരൻ നായർ, ശ്രീമതി സന്ധ്യാറാണി, ശ്രീമതി സിമിത എന്നിവർ ചേർന്ന് പ്രസ്തുത വർഷത്തിൽ ഓൺലൈനായും ഓഫ് ലൈനായും നടത്താൻ കഴിയുന്ന പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു.

സയൻസ് ക്ലബ്ബ് പ്രവർത്തന പദ്ധതി

ലക്ഷ്യങ്ങൾ

  • കുട്ടികളിൽ ശാസ്ത്രബോധം സ്യഷ്ടിക്കുക.
  • സ്കൂൾ തല / ഉപജില്ലാ / ജില്ലാ തല ശാസ്ത്ര പ്രദർശനങ്ങളിലും മത്സരങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക.
  • വൈവിധ്യമാർന്ന സ്കൂൾ തല ശാസ്ത പ്രദർനങ്ങൾ സംഘടിപ്പിക്കുക.
  • ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുക.
  • സയൻസ് ഡയറിയിൽ ശാസ്ത്രീയവിവരങ്ങൾ രേഖപ്പെടുത്തൽ,ശാസ്ത്ര വാർത്തകളുടെ ശേഖരണം എന്നിവയിൽ പ്രാവീണ്യം വർദ്ധിപ്പിക്കുക.
  • പാഠപുസ്തകത്തിലെ ആശയങ്ങൾ ക്ക് കൂടുതൽ വ്യക്തത ലഭിക്കുന്നതിനു വേണ്ടി കുട്ടികൾ കണ്ടെത്തുന്ന ലഘു പരീക്ഷണങ്ങൾ വീട്ടിരുന്ന് ചെയ്തുനോക്കുകയും രക്ഷിതാക്കളുടെയോ മുതിർന്നവരുടേയൊ സഹായത്താൽ അവ കുട്ടികളുടെ കൈയ്യിലിരിക്കുന്ന മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ചെറിയ വീഡിയോകളാക്കി ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് send ചെയ്യുകയും അവയിൽ മികച്ച നിലവാരമുള്ളവ സ്കൂളിന്റെ യൂടൂബ് ചാനലായ 'സ്വരലയ'യിൽ post ചെയ്യുകയും ചെയ്യുക.
  • കുട്ടികളിൽ പരീക്ഷണ നിരീക്ഷണങ്ങളിൽ താല്പര്യമുണ്ടാക്കുക.
  • ശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾനിർമ്മിക്കുന്ന ഉത്പന്നങ്ങൾ സമാഹരിക്കുക.

പഠന ശേഷികൾ

  • യുക്തി ചിന്ത
  • ശാസ്ത്രാവബോധം
  • വസ്തൂനിഷ്ടമായ അന്വേഷണം
  • ലഭിച്ച വിവരങ്ങൾ തെളിവിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി വിശകലനം ചെയ്യാനും വിലയിരുത്താനുമുള്ള കഴിവ്
  • അറിവുകൾ വ്യാഖ്യാനിക്കുനാനുള്ള കഴിവ്
  • ശാസ്ത്രീയമായി നിഗമനങ്ങൾരൂപീകരിക്കുവാനുള്ള കഴിവ്
  • ക്യത്യവും സൂഷ്മവുമായുള്ള നിരീക്ഷണപാടവം

വീടിന്റെ പരിസരത്തു നിന്നും ലഭിക്കുന്ന പാഴ്വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണങ്ങൾ നിർമ്മിക്കുവാനുള്ള കഴിവ്.

പ്രവർത്തനറിപ്പോർട്ട്