ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2004-05
പത്താം ക്ലാസ്സ് ഗ്രേഡിങ്ങ് സിസ്റ്റം
എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേഡിങ് സിസ്റ്റം നടപ്പിലാക്കിയ വർഷം 11 A + ഉം 2 A യും നേടി അജിത് പി എസ് ഒന്നാം സ്ഥാനം നേടി .
കമ്പ്യൂട്ടറുകൾ
വിദ്യാലയത്തിൽ അകെ 15 കമ്പ്യൂട്ടറുകൾ ഉണ്ട്. നേരത്തെ ഉണ്ടായിരുന്ന പത്ത് കമ്പ്യൂട്ടറുകൾക്ക് പുറമെ പി പി ജോർജ് എം എൽ എ രണ്ട് കമ്പ്യൂട്ടറുകളും തെന്നല ബാലകൃഷ്ണപിള്ള വഴി ഒരു കമ്പ്യൂട്ടറും ഗവൺമെന്റിൽ നിന്നും ഒരു കമ്പ്യൂട്ടറും ലഭിച്ചു.
ഹയർ സെക്കന്ററി കോഴ്‌സുകൾ
ഹയർ സെക്കന്ററി കോഴ്‌സുകൾ ആരംഭിച്ചു.
എൻഡോവ്മെന്റുകൾ
എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ബഹു . എം പി സി. കെ ചന്ദ്രപ്പൻ കൗൺസിലർ ശ്യാമള വേണുഗോപാൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഉസ്മാൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
ഉപജില്ലാ കലോത്സവം
തബല -ജോബിൻ എം ജെ -രണ്ടാം സ്ഥാനം ദേശഭക്തി ഗാനം -യൂ പി വിഭാഗം -രണ്ടാം സ്ഥാനം മോണോ ആക്ട് -എൽ പി വിഭാഗം -ഡിന്റോ വി.ഡി -ഒന്നാം സ്ഥാനം -A ഗ്രേഡ് കഥ പറയൽ -എൽ പി -വിഷ്ണു പ്രസാദ് ഭരതൻ - ഒന്നാം സ്ഥാനം -A ഗ്രേഡ്
കായികം
200 മീറ്റർ ഓട്ടം =വിമൽ എം ആർ -ഒന്നാം സ്ഥാനം ഹൈ ജമ്പ് -സ്‌നോബി സ്നേഹശീലൻ-ഒന്നാം സ്ഥാനം
ക്ലബ്ബുകൾ
വിദ്യാർത്ഥികളുടെ നൈസർഗികമായ കഴിവുകളെ പരിപോഷിപ്പിക്കാൻ വിവിധ ക്ബബ്ബുകൾ പ്രവർത്തിക്കുന്നു. ക്വിസ് മത്സരം ,പ്രസംഗ മൽസരം പഠനോപകാരണങ്ങൾ നിർമ്മിക്കൽ കയ്യെഴുത്തു മാസിക തയ്യാറാക്കൽ എന്നിവ നടത്തുന്നു. വൃക്ഷ തയ്യുകൾ നട്ടു പിടിപ്പിക്കൽ ,സ്‌കൂളും പരിസരവും ശുചിയായി സൂക്ഷിക്കൽ എന്നീ പ്രവർത്തനങ്ങളും നടന്നു വരുന്നു.
കുടിവെള്ള പ്രശ്നം
കുഴൽ കിണറിൽ മോട്ടോർ സ്ഥാപിച്ച് കുടിവെള്ള പ്രശ്നം പരിഹരിച്ചു .
കോർപ്പറേഷൻ കഞ്ഞിപ്പുര നവീകരണം നടത്തി.