1957ൽകാര ങ്കോ ട്ട് ശാരദ നൽകിയസ്ഥലത്ത് ഒരൂകൂന്നിൻമുകളിലായി ഈ വിദ്യാലയം 20 വർഷക്കാലംപ്രവർത്തിച്ചു പോന്നു .ഒരു ഓഫീസ്റൂം വിശാലമായൊരു ഹാളിൽ സാരിയി‍ട്ട് വേർതിരിച്ച നാല് ക്ലാസ്റൂമുകളുള്ള ഓ‍‍‍ടിട്ട ഒരു കെട്ടിടം . 2004 ആകുുമ്പോ ഴേക്കും മേൽക്കൂര‍യു‍ടെ ഒരുവശംദ്രവിച്ച് സ്കൂളി൯െറ പ്രവർത്തനം പ്രയാസകരമായി ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കുട്ടികളുടെ എണ്ണത്തിലും വർഷം തോറും കുറവനുഭവപ്പെട്ടു. 92-93 കാലഘട്ടത്തിൽ അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പഞ്ചായത്ത് ഏറ്റെടുത്ത് നല്കിയ മുപ്പത്തി മൂന്ന് സെൻറ് സ്ഥലത്ത് 2008-2009 അധ്യയനവർഷം പ്രവർത്തനം തുടങ്ങി . രണ്ട് മുറികളിലായി തുടങ്ങിയ വിദ്യാലയം ഇന്ന് സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.ഇപ്പോൾ ഒരു പ്രീപ്പ്രൈമറി ക്ലാസ് മുറിയും ഈ വിദ്യാലയത്തോടൊപ്പം പ്രവർത്തിച്ചുവരുന്നു.


ഭൗതികസൗകര്യങ്ങൾ

എസ് എസ് എ യുടെയും ഗ്രാമപ‍ഞ്ചായത്തി ന്റെയും ഫ ണ്ടുക്ൾ ഭൗതികസാഹചര്യങ്ങളിൽ ഒരുപാടുമുന്നേറാൻ നമ്മെ സഹായിച്ചിട്ടുണ്ട്. ടൈൽപാകിയ ക്ലാസുമുറി, മെച്ചപ്പെട്ട ശൗചാലയം, ഇലക്ട്രിഫിക്കേഷൻ, റാമ്പ്& റെയിൽ , സ്മാർട്ട് ക്ലാസ്റൂം, ‍ഓഡിറ്റോറിയം,പാചകപ്പുര, കോമ്പൗണ്ട് വാൾ, ഓപ്പൺ ഓഡിറ്റോറിയം ,റീഡിംഗ് റൂം എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

school photo