സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1957ൽകാര ങ്കോ ട്ട് ശാരദ നൽകിയസ്ഥലത്ത് ഒരൂകൂന്നിൻമുകളിലായി ഈ വിദ്യാലയം 20 വർഷക്കാലംപ്രവർത്തിച്ചു പോന്നു .ഒരു ഓഫീസ്റൂം വിശാലമായൊരു ഹാളിൽ സാരിയി‍ട്ട് വേർതിരിച്ച നാല് ക്ലാസ്റൂമുകളുള്ള ഓ‍‍‍ടിട്ട ഒരു കെട്ടിടം . 2004 ആകുുമ്പോ ഴേക്കും മേൽക്കൂര‍യു‍ടെ ഒരുവശംദ്രവിച്ച് സ്കൂളി൯െറ പ്രവർത്തനം പ്രയാസകരമായി ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കുട്ടികളുടെ എണ്ണത്തിലും വർഷം തോറും കുറവനുഭവപ്പെട്ടു. 92-93 കാലഘട്ടത്തിൽ അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെട്ട ഈ വിദ്യാലയം പഞ്ചായത്ത് ഏറ്റെടുത്ത് നല്കിയ മുപ്പത്തി മൂന്ന് സെൻറ് സ്ഥലത്ത് 2008-2009 അധ്യയനവർഷം പ്രവർത്തനം തുടങ്ങി . രണ്ട് മുറികളിലായി തുടങ്ങിയ വിദ്യാലയം ഇന്ന് സബ് ജില്ലയിൽ തന്നെ മെച്ചപ്പെട്ട വിദ്യാലയങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.ഇപ്പോൾ ഒരു പ്രീപ്പ്രൈമറി ക്ലാസ് മുറിയും ഈ വിദ്യാലയത്തോടൊപ്പം പ്രവർത്തിച്ചുവരുന്നു.


ഭൗതികസൗകര്യങ്ങൾ

എസ് എസ് എ യുടെയും ഗ്രാമപ‍ഞ്ചായത്തി ന്റെയും ഫ ണ്ടുക്ൾ ഭൗതികസാഹചര്യങ്ങളിൽ ഒരുപാടുമുന്നേറാൻ നമ്മെ സഹായിച്ചിട്ടുണ്ട്. ടൈൽപാകിയ ക്ലാസുമുറി, മെച്ചപ്പെട്ട ശൗചാലയം, ഇലക്ട്രിഫിക്കേഷൻ, റാമ്പ്& റെയിൽ , സ്മാർട്ട് ക്ലാസ്റൂം, ‍ഓഡിറ്റോറിയം,പാചകപ്പുര, കോമ്പൗണ്ട് വാൾ, ഓപ്പൺ ഓഡിറ്റോറിയം ,റീഡിംഗ് റൂം എന്നിവ ഇവയിൽ ഉൾപ്പെടുന്നു. ക്യാമ്പസ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മുറ്റം ഇന്റർലോക്ക് ചെയ്യുകയും പാചകപ്പുരയോട് ചേർന്ന് ഷീറ്റിടുകയും ചെയ്തു . കൂടാതെ ഈ അധ്യയനവർഷം നാൽപ്പതോളം ചെടിച്ചട്ടികളിൽ ചെടികൾ വച്ചുപിടിപ്പിക്കുകയും കോമ്പൗണ്ട് വാൾ ശിശുസൗഹൃദചിത്രങ്ങൾ വരച്ച് പിടിപ്പിക്കുകയും കോമ്പൗണ്ട് വാൾ ശിശുസൗഹൃദചിത്രങ്ങൾ വരച്ച് മോടികൂട്ടുകയും ചെയ്തിട്ടുണ്ട്. ക്യാമ്പസ് ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി രക്ഷിതാവ് നിർമ്മിച്ചു നല്കിയ ശിശുസൗഹൃദ ഇരിപ്പിടങ്ങൾ ക്യാമ്പസിന്റെ മനോഹാരിതക്ക് മാറ്റു കൂട്ടുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

എൻ. കെ. രാജൻ മാസ്റ്റർ

മൊയിലോത്തോറ ഗവ: എൽ .പി. സ്കൂളിലെ പൂർവിദ്യാർത്ഥിയായ എൻ. കെ . രാജൻ മാസ്റ്റർ ശില്പകലാ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മഹനീയ വ്യക്തിത്വമാണ്. ചിത്രകലാധ്യാപകൻ എന്നതിലുപരി ഒരു ശില്പി യായാണ് അദ്ദേഹം അറിയപ്പെടുന്നത്. നമ്മുടെ പ്രദേശത്തെ Eco- tourist കേന്ദ്രമായ ജാനകിക്കാടിന്റെ പ്രവേശനകവാടം ഒരുക്കിയത് ഇദ്ദേഹമാണ്. പ്രകൃതിക്കിണങ്ങിയ കലാസൃഷ്ടിയിൽ പ്രാഗത്ഭ്യം തെളിയിച്ച ഈ കലാകാരൻ നിർമ്മിച്ച മാനിന്റെയും മറ്റ് മൃഗങ്ങളുടെയും ശില്പങ്ങൾ ജാനകിക്കാട്ടിലെത്തുന്ന ഓരോ വിനോദ സഞ്ചാരിയെയും കാടിന്റെ വശ്യ രമണിയതയിലേക്ക് സ്വാഗതമോതുന്നു. കേരളത്തിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദമായ കണ്ണൂരിലെ വിസ്മയ പാർക്കിലെ ശില്പങ്ങൾ അദ്ദേഹത്തിന്റെ വൈദഗ്ദ്യം വിളിച്ചോതുന്നവയാണ്. പൂർവ വിദ്യാർത്ഥി എന്നനിലയിൽ സ്കൂളിൽ ശിശുസൗഹൃദപരമായ ഇരിപ്പിടങ്ങൾ ,മനോഹരമായ ചുമർ ചിത്രങ്ങൾ എന്നിവ അദ്ദേഹം നംഭാവന ചെയ്തു.

രാജൻ പണിക്കർ

അറിയപ്പെടുന്ന തെയ്യം കലാകാരനായ രാജൻ പണിക്കർ നമ്മുടെ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയാണ്. ഓണക്കാലത്ത് വീടുകളിൽ ഓണപ്പൊട്ടനായും ,കർക്കിടകത്തിലെ ചേഷ്ടയെ ഒഴിവാക്കാനായി കാലനായും വേടനായും ശീപോതിയായും വീടുകളിൽ കയറിയിറങ്ങുന്ന ഈ കലാകാരൻ തായമ്പകയിലും വിദഗ്ദനാണ്.