(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീർച്ചാൽ
തെളിനീരുനിറഞ്ഞൊഴുകും നീർച്ചാലിനെന്തു ചന്തം! മീനുകൾ നീന്തിക്കളിക്കും ചാലിൽ ഞാനൊന്നിറങ്ങി. കുഞ്ഞു മീനുകൾ എന്നെ തൊട്ടുരുമ്മിയോടിക്കളിക്കു ന്നതു കണ്ടു ഞാനിരുന്നു..... പച്ചപ്പായലിൽ തവളകൾ കുഞ്ഞു മുട്ടകളിട്ടിരുന്നതു ഒഴുകിയൊരു ചെടിയിൽ തട്ടിത്തടഞ്ഞു നിന്നു. ചെറിയൊരു പൊത്തി നടുത്തായ് വാൽമാക്രികൾ ഓളങ്ങളിൽ തുളളുന്നതു ഏറെ നേരം കണ്ടിരുന്നു. വേനൽച്ചൂടകറ്റാനായ് പാദങ്ങൾ വെള്ളത്തിലിട്ട് ഓളം വെട്ടിക്കളിക്കുന്നേരം അമ്മയുടെ വളിയെത്തി. അവിടം വിട്ടുപോകാനൊരു മനസ്സു വരുന്നുണ്ടായിരുന്നില്ല..........