സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുതിയ സ്കൂൾ കെട്ടിടം

ചരിത്രം

 
പഴയകാല സ്കൂൾ കെട്ടിടം

പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗിൽബർട്ട് ഗോൺസാൽവസിന്റെ നേതൃത്വത്തിൽ പൂർവ്വപിതാക്കന്മാർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി 1947 ൽ സേക്രഡ് ഹാർട്ട് യു.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തിൽ 24.4.1948 ൽ ഗവൺമെന്റിൽ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വർഷങ്ങൾ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയിൽ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. സർക്കാർ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാർത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റർ അബ്രാഹം സാറിന്റെ കീഴിൽ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവർ സേവന നിരതരായി. കുടിയേറ്റം വർദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിൻ എന്നിവരുടെ നേതൃത്വത്തിൽ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതൽ കെട്ടിടം നിർമ്മിക്കുകയും സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചൻ തൃശൂർ, പാവറട്ടി എന്നിവിടങ്ങളിൽ നിന്നും കൂടുതൽ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളർച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു. തലശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 ൽ താമരശ്ശേരി രൂപത നിലവിൽ വന്നതോടെ താമരശ്ശേരി കോർപ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളിൽ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോർപ്പറേറ്റ് മാനേജർമാരായ റവ.ഫാ. സി.ടി വർക്കി, റവ.ഫാ, മാത്യു എം. ചാലിൽ, റവ.ഫാ. അഗസ്റ്റിൻ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടിൽ, റവ. ഫാ. മാത്യു മാവേലിൽ, റവ. ഡോ. ജോസഫ് കളരിക്കൽ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാർത്ഥ സേവനത്തിന് സർവ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിൽ വൻ മുന്നേറ്റമാണ് താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂൾ മാനേജർ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്‌കൂൾ കെട്ടിടം കഴിഞ്ഞ വർഷത്തിൽ പണി പൂർത്തിയാക്കുവാൻ അച്ചന്റെ നേതൃത്വത്തിൽ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയിൽ സ്വപ്നസാഫല്യമാണ് ഈ സൗധം. ഈ സ്‌കൂളിന്റെ പ്രാരംഭം മുതൽ ഇന്നേ വരെ 15 പ്രധാന അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.

1 ശ്രീ. ടി.പി അബ്രഹാം 17-5-1948 31-3-1949
2 ശ്രീ. സി.ജെ ഫ്രാൻസിസ് 01-04-1949 31-05-1951
3 ശ്രീ. പി.പി ജോസഫ് 01-06-1951 30-06-1952
4 ശ്രീ. ടി.ഡി ഇട്ട്യാനം 01-07-1952 31-08-1952
5 ശ്രീ.എ.സി പോൾ 01-09-1952 30-09-1953
6 ശ്രീ. എം.ജെ മൈക്കിൾ 01-10-1953 31-01-1954
7 ശ്രീ. സി.വി ചാക്കോ 01-02-1954 31-03-1961
8 ശ്രീ. വി.എം മത്തായി 01-04-1961 31-03-1979
9 ശ്രീ. എ.എസ് ഡൊമിനിക്ക് 01-04-1979 31-11-1979
01-04-1992 31-03-1993
10 ശ്രീ. എം.വി ജോസഫ് 01-12-1979 31-03-1989
11 ശ്രീ. കെ.എം സെബാസ്റ്റ്യൻ 01-04-1989 31-03-1992
12 ശ്രീ. പി.ടി ദേവസ്യ 01-04-1993 07-08-1996
13 ശ്രീ. സണ്ണി ടി.ജെ 08-08-1996 31-03-2013
14 ശ്രീ. സി.ജെ വർഗ്ഗീസ് 01-04-2013 27-05-2014
15 ശ്രീ. അഗസ്റ്റിൻ ജോർജ്ജ് 28-05-2014

മികവാർന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് കഴിഞ്ഞു. അധ്യാപക - രക്ഷകർതൃ- വിദ്യാർത്ഥി ബന്ധം പൂർവ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികൾ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷൻസ്' എന്ന ആപ്തവാക്യം അന്വർത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പുതിയ തലമുറക്ക് ദിശാബോധം നല്കട്ടെ...

2021-22 വർഷത്തെ അധ്യാപകരുടെയും പേര് വിവരം

ക്രമ നമ്പർ അധ്യാപകന്റെ പേര് തസ്തിക ഫോട്ടോ ജനനത്തിയതി ജോലിയിൽ കയറിയ വർഷം ഈ സ്കൂളിൽ ജോലിയിൽ വന്ന വർഷം
1 അഗസ്റ്റിൻ ജോർജ് ഹെഡ് മാസ്റ്റർ
 
20-05-1967 02-07-1990 28-05-2014
2 ജാൻസി വർഗീസ് എൻ എൻ പി എസ് എ
 
09-05-1969 15-07-1993 02-06-2014
3 ലയോണി മൈക്കിൾ എൽ പി എസ് എ
 
30-05-1996 30-06-1994
4 ഫിലോമിന പി ജെ
എൽ പി എസ് എ
 
11-05-1969 31-07-1995 15-07-1996
5 ഷോളി ജോൺ
എൽ പി എസ് എ
 
24-05-1971 05-09-1996
6 റീന പി തോമസ് എൽ പി എസ് എ
 
06-05-1974 21-06-2000
7 സോഫിയ തോമസ്
എൽ പി എസ് എ
 
25-03-1971 19-06-2000 02-06-2014
8 ബീന റോസ് ഇ ജെ
എൽ പി എസ് എ
 
03-07-1971 15-07-2004
9 ഡിറ്റി അഗസ്റ്റിൻ
എൽ പി എസ് എ
 
04-03-1987 04-06-2012 02-06-2014
10 സുജിത്ത് ജോസഫ്
എൽ പി എസ് എ
 
04-01-1986 01-06-2017
11 പ്രൻസി പി റ്റി
എൽ പി എസ് എ
 
31-05-1984 01-06-2016
12 ലിന്റ ബാബു
എൽ പി എസ് എ
 
02-11-1992 12-06-2018
13 മോളി കുര്യൻ
എൽ പി എസ് എ
 
15-05-1981 22-07-2021 22-07-2021
14 ആൻ ബ്ലെസി ജോർജ്
എൽ പി എസ് എ
 
27-10-1992 22-07-2021 22-07-2021
15 ഡോണ തോമസ്
എൽ പി എസ് എ
 
28-02-1992 22-07-2021 22-07-2021
16 ജെഫിൻ സെബാസ്റ്റ്യൻ
എൽ പി എസ് എ
 
19-09-1990 11-10-2021 11-10-2021
17 എയ്ഞ്ചൽ റോസ് ലിൻ ജോൺ
എൽ പി എസ് എ
 
28-02-1997 11-10-2021 11-10-2021
18 തങ്കമ്മ തോമസ് യു പി എസ് എ
 
31-05-1967 28-06-1994
19 ആഗി തോമസ് യു പി എസ് എ
 
02-05-1970 17-06-1996 02-06-2014
20 റോജ കാപ്പൻ യു പി എസ് എ
 
31-05-1969 19-06-1995
21 ലിൻസി തോമസ് യു പി എസ് എ
 
29-03-1976 01-06-2011
22 ബിന്ദു ജോസഫ് യു പി എസ് എ
 
19-05-1982 02-06-20214 02-06-2014
23 ജെസി പി ജെ യു പി എസ് എ
 
16-04-1982 23-09-2014
24 ജിൻസി സെബാസ്റ്റ്യൻ യു പി എസ് എ
 
22-12-1983 01-06-2015 12-06-2018
25 ലിസ സാലസ് യു പി എസ് എ
 
23-05-1978 01-06-2016 01-06-2016
26 അനു അഗസ്റ്റിൻ യു പി എസ് എ
 
20-11-1991 01-06-2017 01-06-2017
27 ഡാനി തോമസ് യു പി എസ് എ
 
27-11-1989 15-07-2021 15-07-2021
28 ബിന്ദു വി കെ യു പി എസ് എ
 
04-01-1982 15-07-2021 15-07-2021
29 സുവർണ ഗ്ലോറിയ തോമസ് യു പി എസ് എ
 
09-01-1991 15-07-2021 15-07-2021
30 ധന്യ ആന്റണി ഹിന്ദി
 
30-03-1979 23-06-2004 24-06-2008
31 അബ്ദുൽ റഷീദ് അറബിക്
 
19-02-1973 31-07-2006 01-06-2016
32 മോളി വർഗീസ് കെ സംസ്കൃതം
 
15-05-1970 21-06-2004
33 ദിലീപ് മാത്യൂസ് പി ഇ റ്റി
 
27-10-1980 01-06-2010 02-06-2014
34 അബ്ദുറബ്ബ് കെ സി അറബിക്
 
30-05-1979 01-06-2010 02-06-2014
35 ഷാഹിന എ പി ഉറുദു
 
03-11-1977 01-06-2010 01-06-2015
36 ഗീതു ജേക്കബ് ഹിന്ദി
 
20-07-1987 12-06-2018
37 അബ്ദുൽ നാസർ മാമ്പ്ര അറബിക്
 
10-04-1978 12-06-2018 22-07-2021
38 നിതിൻ ജോസ് ഓഫീസ് അറ്റൻഡന്റ്
 
23-05-1988 01-07-2015 06-06-2019