നരിക്കുന്ന് യു പി എസ്/ചരിത്രം

10:29, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhaneshnups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിലകങ്ങളുടെയും കളരികളുടെയും നാടായ കടത്തനാട് വിദ്യാഭ്യാസത്തിന് എക്കാലവും മുൻതൂക്കം കല്പിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കടത്തനാട്ടിൽ വളർന്നുവന്ന ഗ്രാമീണ വിദ്യാലയങ്ങളുടെ പശ്ചാത്തലം ഈ പ്രേരണയിൽ നിന്നുണ്ടായതാണ്. അറിവിന്റെ വെളിച്ചം സാധാരണ ജനങ്ങളിലെത്തിക്കുക എന്ന ദൗത്യവുമായി 1910 ൽആരംഭിച്ച് 1920 ൽ പൂർണ്ണ രൂപത്തിലുള്ള വിദ്യാലയമായി മാറിയ നരിക്കുന്ന് യു.പി സ്കൂൾ ഇന്ന് എടച്ചേരിയുടെ അഭിമാനമായി നിലകൊള്ളുന്നു.

1910 ലാണ് കാര്യാട്ട് രാവുണ്ണിക്കുറുപ്പ് കളിയാംവള്ളിക്കടുത്ത് കാട്ടിൽ പറമ്പത്ത് ഒരു പള്ളിക്കൂടം സ്ഥാപിക്കുന്നത്. 10വർഷത്തിന് ശേഷം അദ്ദേഹം 1920 ൽ അത് ഇന്നത്തെ നരിക്കുന്ന് യു.പി സ്കൂൾ സ്ഥിതി ർചെയ്യുന്ന നാളോംകണ്ടി പറമ്പത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇന്നത്തെ മുതിർന്ന തലമുറയുടെ ഓർമകൾ ആരംഭിക്കുന്നത് നാളോെകണ്ടി പറമ്പിന്റെ താഴെതട്ടിൽ വരിവരിയായി വളർന്നു വിലസിയ കമുകിൻ‍ തോപ്പിൽ എൽ എന്ന അക്ഷരരൂപത്തിലുണ്ടായിരുന്ന ഒരു ഓലമേഞ്ഞകെട്ടിടത്തിൽ നിന്നാണ്. അതിന് അ‍‍ഞ്ച് ക്ലാസുകളും സ്ഥിരമെന്ന പോലെ അഞ്ച് അധ്യാപകരും ഉണ്ടായിരുന്നു.

സ്ഥാപക മാനേജർ കൂടിയായ രാവുണ്ണിക്കുറുപ്പിന് പുറമേ പല കാലങ്ങളിലായി സ്കൂളിനെ സേവിച്ച ഒറ്റപ്പുരക്കൽ ഗോപാലൻ നായർ, ചന്തുക്കുറുപ്പ്, കൈക്കളോംകണ്ടി നാരായണൻ നമ്പ്യാർ,നാരായണൻ നമ്പീശൻ,ഗോവിന്ദക്കുറുപ്പ്,ഗോപാലൻ നായർ എന്നിവർ എക്കാലവും ഓർമിക്കപ്പെടുന്ന പ്രഗത്ഭരായ അധ്യാരകരായിരുന്നു. പ്ര

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം