എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/പറയുവാനുള്ളത്

20:39, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്.എം.എച്ച്.എസ്സ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/പറയുവാനുള്ളത് എന്ന താൾ എസ്.എം.എം.എച്ച്.എസ്.എസ്. പഴമ്പാലക്കോട്/അക്ഷരവൃക്ഷം/പറയുവാനുള്ളത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പറയുവാനുള്ളത്

മൃത്യുവിൻ പൊയ്കയിൽ മൊട്ടിട്ട സൂനമേ,
വന്നുവോ നീ എൻ മന്നിൽ ജഡ ശയ്യ വിരിയ്ക്കുവാൻ
തിളയ്ക്കുന്ന പൊയ്കയിൽ
തളിർക്കുന്ന പുഷ്പമേ,
നിനക്കാവുകില്ലെൻ
മന്നിൽ തളിർക്കുവാൻ.,
നിനക്കാവുകില്ലെൻ
മാർച്ചട്ട പിളർക്കുവാൻ.
കഴിയുകയില്ല നിനക്ക്
നിൻ രഥചക്രമുരുട്ടുവാൻ,
കഴിയില്ല നിനക്കു നിൻ
രഥഭേരി മുഴക്കുവാൻ,
എൻ അങ്കണത്തിങ്കൽ.
അടരാടും പോരാളികൾ ഞങ്ങൾ.
മനോബലം മാരുത തുല്യം തീർക്കുക,
മർത്ത്യ സ്നേഹം മാർച്ചട്ട കെട്ടുക.
മാനവ സേവ പടവാളാക്കുക.
കരുണതൻ പടക്കളം തീർക്കുക.
ഒരുമ തൻ അസ്ത്രം തൊടുക്കുക,
അടരാടും പോരാളികൾ ഞങ്ങൾ.
എയ്തു വീഴ്ത്തുക ഈ മഹാമാരി തൻ ചിറകു കൾ.
അഗ്നിയിൽ എറിഞ്ഞുടയ്ക്കുക
ഈ മഹാമാരി തൻ സ്വപ്നങ്ങളെ,
ഇനി വിരിയാതിരിക്കട്ടെ ഈ
രക്തപുഷ്പത്തിൻ മുകുളങ്ങളൂഴിയിൽ,
അടരാടിടും പോരാളികൾ ഞങ്ങൾ
      

ദ്യുതി ദീക്ഷ
6 C എസ്സ്.എം.എച്ച്.എസ്സ്._പഴമ്പാലക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത