സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്

വിവരവിനിമയ സാങ്കേതിക വിദ്യയിൽ കുട്ടികളെ പ്രബുദ്ധരാകുക എന്ന ഉദ്ദേശത്തോടുകൂടി സർക്കാർ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെന്റ് ഇഫ്രേംസ് ഹൈസ്കൂളിൽ 2018 അധ്യയന വർഷം മുതൽ പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റിൽ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി പരിശീലനം നേടിവരുന്നു. സാങ്കേതിക രംഗത്തെ വിവിധ മേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്ന ഒരു പരിശീലന പരിപാടിയാണിത്. റോബോട്ടിക്സ്, ഇലക്ട്രോണിക് ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, ഗ്രാഫിക്സ്, ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ,ക്യാമറ പരിശീലനം തുടങ്ങിയവ വിഷയങ്ങളിൽ പരിശീലനം നൽകി വരുന്നു. ഇവയിൽ മികവുപുലർത്തുന്ന കുട്ടികൾക്ക് സബ്ജില്ലാതല ക്യാമ്പിലും ജില്ലാതല ക്യാമ്പിലും സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നു.