എനിക്കറിയില്ല

എനിക്കറിയില്ല എന്നുടെ
ഓർമ്മ ചെപ്പിന്റെ താക്കോൽ എവിടെയാണെന്ന്?
അതിനുള്ളിൽ അച്ഛന്റെ
താരാട്ടു പാട്ടുകൾ
മുത്തശ്ശിക്കഥകളും അമ്മയുടെ വാത്സല്യവും
എല്ലാം എല്ലാം ഇനി ഓർമ്മകൾ
മാത്രം ആദ്യാക്ഷരം കുറിച്ച വിദ്യാലയം,
എന്റെ താങ്ങായി തണലായി ചങ്ങാതിമാർ,
ഇവരെല്ലാം എന്റെ
വർദ്ധക്യകാലത്ത് എനിക്ക്
വെറും ഓർമ്മകൾ മാത്രം വാര്ധക്യകാലത്ത് എന്റെ ഓർമ്മകളും കണ്ണുകളും ഞാനും മങ്ങി എന്നിട്ടും എനിക്കറിയില്ല
എന്റെ ഓർമ്മ ചെപ്പിന്റെ
താക്കോൽ എവിടെയെന്നു...

         

സഫിയ സലീം
X A സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത