സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ
സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ | |
---|---|
വിലാസം | |
കുരുവിനാൽ പുലിയന്നൂർ പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04822205929 |
ഇമെയിൽ | stmichaelslpsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31520 (സമേതം) |
യുഡൈസ് കോഡ് | 32101000505 |
വിക്കിഡാറ്റ | Q87658816 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാലാ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2022 | Asokank |
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ കുരുവിനാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മൈക്കിൾസ്.എൽ.പി.സ്കൂൾ കുരുവിനാൽ.
ചരിത്രം
പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി താരും തളിരുമണിഞ്ഞ് വിരാജിക്കുന്ന കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. 95 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. കൂടുതൽ അറിയാൻ.... മണ്ണനാൽ നന്തികാട്ട് പൗലോസാണ് സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ സുര്യനാരായണ പിള്ളയും പ്രഥമ വിദ്യാർത്ഥി കെ. റ്റി സക്കറിയാസ് കലേക്കാട്ടിലും ആയിരുന്നു. തുടർന്ന് ശ്രീ .എം. സി വർഗീസ്, ശ്രീ . സി. എം ജോസഫ് ചെറുകര , ശ്രീ സി. കെ നാരായണൻ, സി. ബനീത്ത, സി. ഇവാഞ്ചലിസ്റ്റ്, സി. ജോസിറ്റ, സി. ജർമയിൻ, സി. തെരസ് പിണക്കാട്ട് , സി. റോസ് സെബാസ്റ്റ്യൻ, സി. മെർളി, സി. മേഴ്സി എസ്.എച്ച് എന്നിവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇടവകക്കാരായ ശ്രീ. അബ്രഹാം വൈപ്പന, ശ്രീമതി ഏലി ചാണ്ടി വൈപ്പന, എം.പി മത്തായി മുടക്കാലിൽ , ശ്രീമതി ത്രേസ്യാമ്മ ജോസഫ് വൈപ്പന, ശ്രീ കെ.കെ ജോസഫ് കക്കാട്ടിൽ, ശ്രീമതി മേരി ജോസഫ് മുരിയങ്കരി എന്നിവർ ഈ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചവരിൽപ്പെടുന്നു.
105 അടി നീളവും 18 ച. അടി നീളവും വീതിയുണ്ട് സ്കൂൾ കെട്ടിടത്തിന്. സ്കൂൾ വൈദ്യുതീകരിക്കുന്നതിന് ഡോ. അലക്സ് അബ്രഹാം, വൈപ്പന, ശ്രീ. ജോസഫ് കക്കാട്ടിൽ , ശ്രീ. ജോസഫ് തച്ചേട്ട്, ശ്രീധരൻനായർ നടുവിലേമഠം എന്നിവർ ഇക്കാര്യത്തിന് ഉദാരമായ സംഭാവനക്ൾ നൽകി. ശ്രീ വർക്കി വൈപ്പനയുടെ സ്മരണയ്കായി അദ്ദേഹത്തിന്റെ മക്കൾ ജലവിതരണ സൗകര്യം ഏർപ്പെടുത്തി.
1977ൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള സ്റ്റേജ് നിർമ്മിച്ചു. സി. ജോസിറ്റ പ്രഥമാധ്യാപികയായിരിക്കുമ്പോൾ 1992ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. അന്നു തന്നെ പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ സ്കോളർഷിപ്പും ഏർപ്പെടുത്തി. അന്ന് റവന്യൂമന്ത്രിയായിരുന്ന ബഹു.മാണിസാറിന്റെ ഫണ്ടിൽ നിന്നും ക്യാബിൻ നിർമ്മിക്കുന്നതിനാവശ്യമായ തുകയും കംപ്യൂട്ടറും ലഭിച്ചു. പാചകപ്പുര നിർമ്മിക്കുന്നതിന്റെ ചിലവിലേക്കായി ശ്രീ.ജോസ് മാണിക്കനാംപറമ്പിലിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ സഹധർമിണി 25000 രൂപ സംഭാവനചെയ്തു. പരേതനായ ഫാ. മാത്യു മുണ്ടുവാലയിൽ അവർകളാണ് പാചകപ്പുരയുടെ വെഞ്ചിരിപ്പു കർമം നിർവഹിച്ചത്. 2009ൽ സ്കൂൾ മാനേജർ മുൻകൈയെടുത്ത് ഓഫീസ് റൂം ടൈൽ ഇട്ടു മോടിയാക്കി.സ്കൂൾമുറ്റത്തേക്ക് വാഹനം കയറ്റുന്നതിനുള്ള സൗകര്യാർത്ഥം പി.റ്റി.എ പ്രസിഡന്റായിരുന്ന ശ്രീ. ജോഷി തേവർകുന്നേലിന്റെ നേതൃത്വത്തിൽ റാമ്പോടുകൂടിയ കവാടം പൂർത്തിയാക്കി. പി.റ്റി.എ ഫണ്ടിൽ നിന്നും ഇതിനുള്ള തുക വിനിയോഗിച്ചു. യൂറിൻ ഷെഡ് നിർമ്മാണവും ഈ കാലഘട്ടത്തിലാണ് നടന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് മനോഹരമായ ചുറ്റു മതിൽ ഉണ്ട്.വാഹനങ്ങൾ കയറ്റുവാൻ വേണ്ടി റാമ്പോടു കൂടിയ പ്രവേശനകവാടമാണുള്ളത്. സ്കൂൾ ഗ്രൗണ്ട് ഇല്ല. സമീപത്തുള്ള പള്ളിയുടെ ഗ്രൗണ്ടാണ് പ്രയോജനപ്പെടുത്തുന്നത്. ജലനിധിയിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. നവീകരിച്ച എല്ലാവിധ സൗകര്യങ്ങളുമുള്ള കഞ്ഞിപ്പുരയാണ് ഇപ്പോഴുള്ളത്. വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയ്ലറ്റ് . കുട്ടികളുടെ പഠനത്തിന് സഹായകമായി സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. ബൊഗൈൻ വില്ല,ചെത്തി, കോളാമ്പി,സീനിയ, പത്തുമണിപ്പൂവ്, എന്നിവ കൂടാതെ ഗ്രോ ബാഗുകളിൽ പാകിയ പച്ചക്കറി തൈകൾ എന്നിവയാൽ സമ്പന്നമാണ് ജൈവവൈവിധ്യ ഉദ്യാനം.
സ്കൂൾ
സെന്റ് മൈക്കിൾസ് എൽപി സ്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- സ്കൂളിലെ മുഴുവൻകുട്ടികളെയും ഏതെങ്കിലും ഒരു ക്ലബ്ബിൽ പങ്കാളിയാക്കിയിട്ടുണ്ട്. മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ഗ്രൂപ്പുകളും വളരെ നല്ല രീതിയിൽ തന്നെ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സി.എം ജോസഫ് ചെറുകര
ഉലഹന്നാൻ ജോസഫ്
ശ്രീമതി ഏലി ചാണ്ടി
എം.പി മത്തായി മുണ്ടക്കാലിൽ
സി. ബനീത്ത
കെ.കെ ജോസഫ് കക്കാട്ടിൽ
മേരി ജോസഫ് മുരിയങ്കരി
സി. ജെർമൈൻ
സി.തെരസ് പിണക്കാട്ട്
സി. റോസ് സെബാസ്റ്റ്യൻ
സി. ടിൻസി( ജെസ്സി മാത്യു)
സി.ലിസമ്മ മാത്യു
നേട്ടങ്ങൾ
എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ
- ആഷ്ലി സന്തോഷ്
- വിഷ്ണു മോഹൻ ആർ.
- അനു എലിസബത്ത് ഇമ്മാനുവൽ
- ദിവ്യസുരേഷ്
- അമൽ രാജേന്ദ്രൻ
- എമിൽ ക്രിസ് ബെന്നി
- ഗൗരി നന്ദ സുരേഷ്
- നന്ദു രാമചന്ദ്രൻ
- ഷെറോൺ ബിജു
- എയ്ഞ്ചൽ മേരി മാത്യു
- ആദർശ് സി.എസ്
- അനക്സ് ആന്റോ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.70463,76.648798 |width=1100px|zoom=16}}