ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ഗണിത ക്ലബ്ബ്

14:38, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജിഎച്ച്.എസ്സ്.പറവൂർ/ഗണിത ക്ലബ്ബ് എന്ന താൾ ഗവ എച്ച് എസ്സ് എസ്സ് പറവൂർ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ പതിനേഴാം തീയതി ഗണിതശാസ്ത്ര ക്ലബ്ബ്  രൂപീകരിച്ചു.

1. 22/07/2021- ൽ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു ജൂലൈ 22 പൈ മതിപ്പു ദിനമായതു കൊണ്ട് പൈ ദിന വെബിനാർ അവതരണവും നടന്നു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനവും വെബിനാർ അവതരണവും നടത്തിയത് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപികയായ വിജയലക്ഷ്മി ടീച്ചറാണ് ഈ രണ്ടു പരിപാടികളും ഗൂഗിൾ മീറ്റ് വഴിയാണ് നടത്തിയത് SMC ചെയർമാൻ ശ്രീ രാജേഷ് എസ്സിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്വാഗതം പറഞ്ഞത് ഹെഡ് മിസ്ട്രെസ് സന്നു ടീച്ചറാണ് ഈ യോഗത്തിൽ ആലപ്പുഴ DEO റാണി  മാഡത്തിന്റെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു തിരക്കുകൾക്കിടയിലും ഉദ്ഘാടന പരിപാടിയിൽ എത്തി സംസാരിച്ചത് വളരെ സന്തോഷം തോന്നിയ കാര്യമായിരുന്നു ഈ യോഗത്തിന് പ്രാർത്ഥനാ ഗാനം ആലപിച്ചത് 7-ാം ക്ലാസ്സിലെ ശ്രേയസാമുവൽ എന്ന കുട്ടിയാണ്

ഈ പരിപാടിയ്ക്ക് ആംഗറിങ് നടത്തിയത് സംഗീത ടീച്ചറായിരുന്നു. വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് π എന്ന അത്ഭുത സംഖ്യയെ പറ്റി നടത്തിയ  പ്രസന്റേഷൻ എല്ലാവർക്കും വളരെ താത്പര്യം ഉളവാക്കുന്നതായിരുന്നു. ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ഉത് ഘാനത്തിനു ശേഷം പൈ ദിന വെബിനാർ അവതരണം നടന്നു. കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി വിജയലക്ഷ്മി ടീച്ചർ വെബിനാർ അവതരിപ്പിച്ചു. അതിനുശേഷം കുട്ടികൾ അവർക്ക് സംശയം ഉള്ള ചോദ്യങ്ങൾ ചോദിക്കുകയും ടീച്ചർ അതിന് ഉത്തരം നൽകുകയും ചെയ്തു ടീച്ചറുടെ ക്ലാസ്സ് വളരെ മികച്ചതായിരുന്നു 10:30 ന് തുടങ്ങിയ മീറ്റിംഗ് കൺവീനർ  ജോതിലക്ഷ്മി ടീച്ചർ നന്ദി പറഞ്ഞതോടു കൂടി 11:45 ന് അവസാനിച്ചു

2. ആഗസ്റ്റ് മാസത്തിൽ ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾക്ക് നൽകിയ പ്രവർത്തനം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക നിർമ്മിക്കുക എന്നതായിരുന്നു ദേശീയ പതാക എങ്ങനെ നിർമ്മിക്കാം എന്ന് കുട്ടികൾക്ക് പറഞ്ഞു കൊടുത്തിരുന്നു കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു

3. സെപ്റ്റംബർ മാസത്തിൽ കുട്ടികൾക്ക് നൽകിയ പ്രവർത്തനം  ജോമട്രിക്കൽ ചാർട്ട് നിർമ്മാണം ആയിരുന്നു.

4. ഒക്ടോബർ മാസത്തിൽ സബ് ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ "ചുറ്റളവും പരപ്പളവും"  എന്നഗണിതാശയം ഓൺലൈനായി അവതരിപ്പിച്ചത് ഒൻപതാം ക്ലാസ്സിലെ വിനയ് എന്ന കുട്ടി ആയിരുന്നു

5. ദേശീയ ഗണിത ശാസ്ത്ര ദിനത്തോട് അനുബന്ധിച്ച് "ഭാരതീയ ഗണിത ശാസ്ത്രജ്ഞൻമാർ "എന്ന വിഷയത്തെക്കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു