ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ചരിത്രം

11:11, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19071 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ പറപ്പൂർ ഐ യു ഹൈസ്കൂൾ ജില്ലക്ക് അഭിമാനമായ മാതൃക വിദ്യാലയമാണ്. അക്ഷരങ്ങളുടെയും അറിവിനെയും ലോകത്ത് 40 വർഷം പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പറപ്പൂരിൽ തർബിയത്തുൽ ഇസ്ലാം സംഘത്തിന്റെ കീഴിൽ 1976 ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഈ മഹത്തായ വിദ്യാലയത്തിന് അസ്ഥിവാരം ഇട്ടത്. 98 വിദ്യാർഥികളും 9 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ ഇപ്പോൾ 58 ഡിവിഷനുകളിലായി മൂവായിരത്തിലധികം കുട്ടികളും നൂറിലധികം ജീവനക്കാരുമുണ്ട്. സ്കൂളിന്റെ എസ്എസ്എൽസി വിജയശതമാനം ഇന്നും സംസ്ഥാന ശരാശരിക്ക് മുകളിൽ ആണ്8,9,10 ക്ലാസ്സുകളിൽ പ്രത്യേകം ഇംഗ്ലീഷ് മീഡിയം ബാച്ചുകൾ ഉണ്ട്. വിപുലമായ ലൈബ്രറിയും റീഡിംഗ് റൂമും ജില്ലയിൽ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. സുസജ്ജമായ ഐടി ലാബും 60 കമ്പ്യൂട്ടറുകളും ട്രെയിനിംഗ് ലഭിച്ച 35 അധ്യാപകരും ഇവിടെ ഉണ്ട്. ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ജില്ലാ പഞ്ചായത്തിന്റെ ട്രോഫി 1998 മുതൽ ഈ സ്കൂളിന് സ്വന്തമാണ്. മുൻ പ്രധാനാധ്യാപകനായ ശ്രീ അവറു മാസ്റ്റർക്ക് 1990 ൽ സംസ്ഥാന അധ്യാപക അവാർഡ്,1998 ൽ ദേശീയ അധ്യാപക അവാർഡ്, പ്രധാനാധ്യാപകൻ ആയിരുന്ന എം കെ മോഹൻദാസ് മാസ്റ്റർക്ക് 2002 ൽ സംസ്ഥാന അധ്യാപക അവാർഡ്, പ്രധാന അധ്യാപികയായിരുന്ന ശ്രീമതി ശ്രീലത ടീച്ചർക്ക് 2007 ൽ സംസ്ഥാന അധ്യാപിക അവാർഡ്,2014-2015 വർഷത്തിൽ ചരിത്ര അധ്യാപകനായ ശ്രീ സി കെ അഹമ്മദ് കുട്ടിക്ക് സംസ്ഥാന അധ്യാപക അവാർഡ്, മലയാള അധ്യാപകനായ ശ്രീ രാജ് മോഹൻ പിള്ളക്ക് ഗുരുശ്രേഷ്ഠ അവാർഡ് - എന്നിവ ലഭിച്ചത് സ്കൂളിന്റെ പ്രധാന നേട്ടങ്ങൾ ആയിരുന്നു. വർഷങ്ങളായി സംസ്ഥാനത്തെ ഏറ്റവും മികച്ച കൈരളി ക്ലബ്ബിനുള്ള പുരസ്കാരം, വിദ്യാരംഗം അവാർഡ് എന്നിവ ഈ സ്കൂൾ നേടിക്കൊണ്ടിരിക്കുന്നു. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ചവെച്ചിട്ടുണ്ട്. സ്ഥാപന കാലംമുതൽ വിദ്യാർത്ഥികളുടെയോ അധ്യാപകരുടെയോ സമരം കാരണം ഒരൊറ്റ പ്രവർത്തി ദിവസവും ഈ സ്കൂളിന് നഷ്ടപ്പെട്ടിട്ടില്ല. മറിച്ച് സ്പെഷ്യൽ ക്ലാസ്സുകളും അവധിക്കാല പഠന ക്യാമ്പുകളും രാത്രി പഠന ക്യാമ്പുകളും മറ്റു പാഠ്യേതര പ്രവർത്തനങ്ങളും കൊണ്ട് ഒഴിവ് ദിവസങ്ങളും പ്രവർത്തി ദിവസങ്ങളായി മാറുന്നു.

എട്ടും ഒൻപതും ക്ലാസ്സുകളിലെ പഠന നിലവാരം കുറഞ്ഞ കുട്ടികൾക്കായി നടത്തുന്ന പരിഹാരബോധനം ക്ലാസ്സുകൾ, പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകൾ, ഗൈഡൻസ് ക്ലാസുകൾ, കൗൺസിലിംഗ് ക്ലാസുകൾ, ശില്പശാലകൾ, മാസാന്ത പരീക്ഷകൾ, ക്ലാസ് അടിസ്ഥാനത്തിലുള്ള അധ്യാപക രക്ഷാകർതൃ ബോധവൽക്കരണം, ക്ലാസ് അടിസ്ഥാനത്തിലുള്ള റിസൽട്ട് അനാലിസിസ്, സബ്ജക്റ്റ് കൗൺസിലിംഗ് കൾ, ഇന്റന്സീവ് കോച്ചിംഗ്, ദത്തെടുക്കൽ, ഗൃഹസന്ദർശനം, വ്യക്തിത്വ വികസന ക്ലാസുകൾ, മാതൃ ക്ലാസ്സുകൾ മുതലായവ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനുള്ള പ്രധാന പദ്ധതികളാണ്. വിദ്യാർത്ഥികളുടെ ക്രിയാത്മകത കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി സ്കൂളിലെ വിവിധ ക്ലബ്ബുകളും സമാജങ്ങളും വളരെ സജീവമായി പ്രവർത്തിക്കുന്നു. 2002-03 അധ്യായന വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ 95 ശതമാനത്തിലധികം വിജയം നേടിക്കൊണ്ടിരിക്കുകയാണ്. നാലു പതിറ്റാണ്ടുകാലം മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകൾ നൽകി` പറപ്പൂർ മോഡൽ´ എന്ന ബഹുമതിക്ക് അർഹമായ ഐ യു എച്ച്എസ്എസ് കായിക രംഗത്ത് " കളിയും കരുത്തും " കലാ പഠനരംഗത്ത് 'കലയും മികവും ' എന്നീ രണ്ട് പദ്ധതികളിലൂടെയും ശ്രദ്ധേയമായിരിക്കുന്നു.