എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്പോർ‌ട്സ് ക്ലബ്ബ്

കായികവിദ്യാഭ്യാസരംഗത്തു കഴിവുള്ള കുട്ടികളെ കണ്ടുപിടിച്ചു അവർക്കു താത്പര്യമുള്ള ഇനങ്ങളിൽ പ്രത്യകം പരിശീലനം നൽകുക , അതിനുവേണ്ടി അത്ലറ്റിക് അസോസിയേഷന്റെ കോച്ചുകളുടെ സേവനം ലഭ്യമാക്കുക, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവ സ്പോർട്സ് & ഗെയിംസ് ക്ലബ് നിർവഹിക്കുന്നു. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വളരെ നല്ല രീതിയിൽ  സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു.

"കായിക പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും മാനസികോല്ലാസവും ശാരീരികാരോഗ്യവും നേടാനാകുമെന്നും ഇത് ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണന്നും എല്ലാ കുട്ടികളെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കായിക അധ്യാപികയായ സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ച് വരുന്നത്. കൂടാതെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരീശീലനം നൽകി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉന്നത നിലവാരം പുലർത്താൻ ഈ ക്ലബിന് കഴിയുന്നുണ്ട്. എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ദേശീയതലം വരെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

സ്പോർട്ട്സ് ക്ലബ്1999 - 2022

1999 മുതൽ 12 വർഷം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലാ കായിക മത്സരങ്ങളിൽ . 8 തവണയും ഓവറോൾ ചാമ്പ്യൻഷിപ്പും 4 തവണ റണ്ണറപ്പും തുടർന്ന് 2019 വരെ  ബാലരാമപുരം സബ് ജില്ലാ മത്സരങ്ങളിൽ ഹാട്രിക് അടക്കംഏഴ് തവണ ഓവറോൾ ചാമ്പ്യൻഷിപ്പും 3 തവണ റണ്ണറപ്പും നേടി ജൈത്രയാത്ര തുടരുന്നു. ആദ്യ കാലങ്ങളിൽ  അത് ലറ്റിക്സിൽ ആയിരിന്നെങ്കിൽ ഇന്ന് 15 ഓളം ഗെയിമുകളിൽ നമ്മുടെ കുട്ടികൾ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.

1999 - ദേശീയ തലത്തിൽ വെങ്കല മെഡൽ

സംസ്ഥാന തലത്തിൽ വെള്ളി മെഡൽ

2. 2000 - സ്വർണ്ണ മെഡൽ സംസ്ഥാന തലം

3. 2001 - സ്വർണ്ണ മെഡൽ - ദേശീയ തലം (സുനിത കുമാരി 1999-2001)

4. 2004 - വെങ്കല മെഡൽ - സംസ്ഥാന തലം

(തീർത്ഥ ഗോപൻ - ഷോട്ട്പുട്ട്) )

5. 2007 - വെങ്കല മെഡൽ - സംസ്ഥാന തലം

(രേഷ്മ - അത് ലറ്റിക്സ്)

6. 2009 - വെള്ളി മെഡൽ

(ജാൻസില - കബഡി)

7. 2013- സ്വർണ്ണ മെഡൽ

( അഞ്ജിത T- കബഡി)

8.2015 - വെങ്കല മെഡൽ സംസ്ഥാന തല (അനുമോൾ - ഹാൻഡ് ബോൾ)

9 2016 - സ്വർണ്ണ മെഡൽ സംസ്ഥാന തലം

(ഹെനിൻ ആഷ് സന്തോഷ് - സോഫ്റ്റ് ബോൾ )

10.2017 - സ്വർണ്ണ മെഡൽ (2)

അനുമോൾ

ഹർഷ S H : ഹാൻഡ് ബോൾ

11. 2018 - ദേശീയ തലം

സ്വർണ്ണ മെഡൽ - സംസ്ഥാന തലം

1അഭിന ജവഹർ - ആർച്ചറി)

2. അനന്യ. എസ്(വെങ്കല മെഡൽ സംസ്ഥാന സോഫ്റ്റ് ബോൾ

3. വൈഷ്ണവി വെങ്കല മെഡൽ - സംസ്ഥാന വടം വലി-)

11.2019 - വെങ്കല മെഡൽ സംസ്ഥാന തല - ഫെൻസിങ്

      പ്രീതാ സ്റ്റെഫി -

12. 2021  ദേശീയ തലം

സംസ്ഥാന തല സ്വർണ്ണ മെഡൽ

   നന്ദന - വുഷു

സംസ്ഥാന തല റഗ്ഗ്ബി - സ്വർണ്ണ മെഡൽ(2) ശാലു സന്തോഷ്, ഹെനിൻ ആഷ് സന്തോഷ്


13. 2022 - സ്വർണ്ണ മെഡൽ - ദേശീയ ബോർഡ് സ്റ്റേറ്റിംഗ് - " വിദ്യാദാസ്"


സ്വർണ്ണ മെഡൽ - സംസ്ഥാന റഗ്ബി മത്സരം -1. ഹെനിൻ ആഷ് സന്തോഷ്, 2. ശാലു സന്തോഷ്