ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി/ചരിത്രം

19:59, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ourladyofmercy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1949 മെയ് മാസം 31 തീയതി തിരുവനന്തപുരം അതിരൂപതാ ബിഷപ്പിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് മൂന്ന് സിസ്റ്റർമാർ യാത്രയ്ക്കായി വള്ളത്തെ ആശ്രയിച്ച് വളരെ ബുദ്ധിമുട്ടി ഇവിടെ എത്തിച്ചേർന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കംനിൽക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സമഗ്ര വളർച്ചയ്ക്കായി സഹായങ്ങൾ നൽകുകയായിരുന്നു പ്രധാനമായും അവരുടെ ലക്ഷ്യം. ശേഷം പുതുക്കുറിച്ചിയിലെ രണ്ടു കുട്ടികളും, മുരുക്കുംപുഴയിലെ അഞ്ചു കുട്ടികളുമായി ജുൺ മാസം ഒന്നാം തീയതി പള്ളിവക ഒരു ചെറിയ കെട്ടിടത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. ആദ്യ ഹെഡ്മിസ്ട്രസായി ജുസ്റ്റീന ചാർജ്ജെടുത്തു. ജൂലൈ 27ാം തീയതി സ്കൂളിന്റെയും കോൺവെന്റിന്റെയും സുഗമമായ നടത്തിപ്പിനുവേണ്ടി പള്ളിയുടെ കിഴക്കു ഭാഗത്തായി 5ഏക്കർ 57സെന്റ് വാങ്ങിക്കുകയുണ്ടായി. തുടർന്ന് ആഗസ്റ്റ് മാസം 3-ാം തീയതി സ്കീൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടന്നു. 1952 -ൽ സ്കൂൾകെട്ടിടത്തിന്റെ ഉത്ഘാടനവും നിർവഹിക്കപ്പെട്ടു. ഇതേ വർഷം തന്നെ സാമ്പത്തികമായും മറ്റും പിന്നോക്കം നില്ക്കുന്ന പരിസരവാസികളുടെ കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും അവരെ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്കൂൾ വളപ്പിനുള്ളിൽ ബോഡിംഗിന്റേയും അനാഥമന്ദിരത്തിന്റെയും ഉത്ഘാടന ചടങ്ങും നടന്നു കാലക്രമേണ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂൾ കൈവരിക്കുകയുണ്ടായി. 1968-ൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരവും ലഭിച്ചു. ആദ്യം മലയാളം മീഡിയത്തിൽ തുടങ്ങി പിന്നീട് ഇത് ഇംഗ്ലീഷ് മീഡിയം സ്കൂളായി ഇപ്പോൾ നിലനിന്നു വരുന്നു. 2002-ൽ ഹയർ സെക്കന്ററിയ്ക്കുള്ള അനുമതിയും ലഭിച്ചു. പ്ലസ്ടു വിഭാഗത്തിൽ കൊമേഴ്സ്, സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി നിരവധി സ്കൂൾ ബസ്സുകളും ഉണ്ട്. കായിക വിദ്യാഭ്യാസത്തിനായി ഒന്നാംതരം ഫുഡ്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ കോർട്ട് സജ്ജീകരിച്ചിട്ടുണ്ട്. കലാപരമായും, കായികപരമായും മികച്ച കഴിവുകൾ നമ്മുടെ കുട്ടികൾ തെളിയിച്ചു കഴിഞ്ഞു. കുട്ടികളുടെ ഭാവി ശോഭനമാക്കുന്നതിനുവേണ്ട പ്രകൃതി രമ​ണീയവും ഹരിതാഭവുമായ ഒരന്തരീക്ഷമാണ് പ്രകൃതി നമുക്കിവിടെ ഒരുക്കിയിരിക്കുന്നതെന്നകാര്യം എടുത്തു പറയേണ്ടതാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം